അജിഷ പ്രഭാകരൻ
Ajisha Prabhakaran
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ജനിച്ചു. പ്രഭാകരൻടെയും പ്രസന്നയുടെയും ഇളയ മകളായ അജിഷപ്രഭാകരൻ യുവ സംഗീത സംവിധായകനും ഐഡിയ സ്റ്റാർ സിംഗർ വിജയിയുമായിരുന്ന അരുൺ രാജിന്റെ ഭാര്യയുമാണ്. ഏക മകൻ ഋഷഭ് ദേവ്.
ദൂരദർശന്റെ അവതാരികയായി പ്രൊഫൈഷണൽ രംഗത്ത് തുടക്കം കുറിച്ച അജിഷ കൈരളി, ഏഷ്യാനെറ്റ്, ജയ്‌ഹിന്ദ് തുടങ്ങിയ ചാനലുകളിൽ അവതാരികയും RED - FM ലെ റേഡിയോ ജോക്കിയുമായിരുന്നു. ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിനും നിരവധി പരസ്യ ചിത്രങ്ങൾക്കും ശബ്ദം നൽകിയ അജിഷ "തിങ്കളാഴ്ച നിശ്ചയം" എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്നത്.
പല്ലൊട്ടി , തേറ്റ, നൈന, എന്നീ ചിത്രങ്ങളാണ് അജിഷയുടെതായി അണിയറയിൽ ഒരുങ്ങുന്നത്.
അജിഷയുടെ ഫേസ്ബുക്ക് പ്രൊഫൈൽ | ഇൻസ്റ്റഗ്രാം പേജ്