വിവിയ ശാന്ത്
Attachment | Size |
---|---|
Attachment ![]() | Size 93.39 KB |
1989 ഒക്റ്റോബർ 10 -ന്. ബാംഗ്ലൂരിൽ ജനിച്ചു. പഠിച്ചതും വളർന്നതും ആലപ്പുഴ ജില്ലയിലെ കായംകുളത്തായിരുന്നു. തിരുനെൽവേലി പി എസ് എൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നിന്നും ബിടെക് കമ്പ്യൂട്ടർ സയൻസ് പാസ്സായി. പഠനത്തിനുശേഷം കൊച്ചിയിൽ ഒരു കമ്പനിയിൽ സോഫ്റ്റ്വെയർ എഞ്ചിനിയറായി ജോലി ചെയ്തു. 2011 -ല് മോഡലിംഗ് ചെയ്തുകൊണ്ടാണ് വിവിയ ശാന്ത് തന്റെ കരിയർ ആരംഭിയ്ക്കുന്നത്. എയ്ദ സോപ്പ്, ഷീജാസ് ബ്യൂട്ടിഖ്, ജോളി സിൽക്സ്, പദ്മ റെക്സ്റ്റൈൽസ്,കുട്ടിക്കൂറ സോപ്പ്, ടാക് കോളേജ് ഓഫ് ടെക്നോളജീസ്, തുടങ്ങി പല പ്രമുഖ ബ്രാൻഡ്‌കളുടെയും മോഡൽ ആയിരുന്നു. മോഡലിംഗിലൂടെ ശ്രദ്ധിയ്ക്കപ്പെട്ടത് വിവിയക്ക് സിനിമയിലേയ്ക്കുള്ള അവസരം തുറന്നുകൊടുത്തു.
2015 -ൽ ജസ്റ്റ് മാരീഡ് എന്ന സിനിമയിൽ നായികയായാണ് വിവിയ ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് വിജയ് സൂപ്പറും പൗർണ്ണമിയും, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്നീ സിനിമകളിൽ നല്ല വേഷങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷക പ്രീതി നേടി. രണ്ടു തെലുങ്ക് സിനിമകളടക്കം പത്തമ്ലം സിനിമകളിൽ വിവിയ ശാന്തി അഭിനയിച്ചിട്ടുണ്ട്.