വിഷ്ണു ഗോപാൽ
Vishnu Gopal
ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച വിഷ്ണു ഗോപാൽ തിരുവനന്തപുരം സ്വദേശിയാണ്. 1987 ഫെബ്രുവരി 9 നാണ് ജനനം. കൈതക്കുഴി NMEHS, തിരുവനന്തപുരം സെന്റ് ജോസഫ് ഹൈസ്കൂൾ, ഹോളി ഏഞ്ചൽസ് ഹയർ സെക്കന്ററി സ്കൂൾ, തിരുവന്തപുരം ഗവ. മെഡിക്കൽ കോളേജ് തുടങ്ങിയവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഓങ്കോളജിയിൽ സ്പെഷ്യലൈസ് ചെയ്തിട്ടുള്ള ഡോക്ടറായ ഇദ്ദേഹം നിലവിൽ കണ്ണൂർ ആസ്റ്റർ MIMS ൽ സീനിയർ സ്പെഷ്യലിസ്റ്റായി സേവനമനുഷ്ഠിക്കുന്നു. അഭിനേത്രിയായ ശില്പ ബാലയാണ് ഭാര്യ.