ശില്പ ബാല

Shilpa Bala

(അഭിനേത്രി)

ഓർക്കുക വല്ലപ്പോഴും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്നു. വിജി തമ്പിയുടെ കെമിസ്ട്രി എന്ന ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ചു.  അഭിനയത്തിൽ മാത്രമല്ല, നൃത്തത്തിലും ഈ കലാകാരി പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. ദുബായിൽ നടന്ന അറേബിയ യൂത്ത് ഫെസ്റ്റിവലിൽ കലാതിലകമായിരുന്നു.  ഏഷ്യാനെറ്റ്, കൈരളി തുടങ്ങിയ ചാനലുകളുടെ ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവൽ പരിപാടികകൾ അവതരിപ്പിച്ചിരുന്നു. അനശ്വര ജ്യുല്ലറി, സോളാർ ഫർണിച്ചർ തുടങ്ങി നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.