വിനയൻ നോറ

Vinyan Nora

#ഹോം മൂവിയിൽ ഇന്ദ്രൻസിന്റെ പുതിയ ഫോണിൽ ആദ്യമായി ഫോട്ടോ എടുക്കാൻ ശ്രമിക്കുമ്പോൾ ആ ടൈമിൽ വരുന്ന വർഗീസ് എന്ന കാരക്ടർ ചെയ്തുകൊണ്ടാണ് വിനയൻ നോറ സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നത്. കണ്ണൂർ സ്വദേശിയായ വിനയന്റെ വിദ്യാഭ്യാസം പല സ്ഥലങ്ങളിലെ സ്ക്കൂളുകളിലായിട്ടായിരുന്നു. നാലാം ക്ലാസുവരെ ഷൊർണ്ണൂർ, അഞ്ച് ഒറ്റപ്പാലം, പിന്നീട് പത്താം തരം കഴിയുന്നതുവരെ പുലാപ്പറ്റ LMNSGHSS. കണ്ണൂർ മയ്യിൽ MNKMGHSS -ലായിരുന്നു പ്ളസ്ടു. കണ്ണൂരിലെ കോളേജിൽ നിന്നും ബിരുദം നേടിയ വിനയൻ തിരുനൽവേലി എം എസ് യൂണിവേഴ്സിറ്റിയിൽ നിന്നും എം ബി എ കഴിഞ്ഞു. ഇപ്പോൾ ആക്സിസ് ബാങ്കിൽ ജോലിചെയ്യുകയാണ്.

ഉസ്താദ് ഹോട്ടൽ എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു വിനയന്റെ തുടക്കം.അതിനുശേഷം വീരം എന്ന സിനിമയിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായി വർക്ക് ചെയ്തു. സിനിമകൾ കൂടാതെ തട്ടീം മുട്ടീം എന്ന സീരിയലിലെ ചില എപ്പിസോഡുകളിലും വിനയൻ അഭിനയിച്ചിട്ടുണ്ട്.