വിജി പെൺകൂട്ട്

Viji Penkoottu
വിജി പള്ളിത്തൊടി

അഭിനേത്രി, സ്ത്രീശാക്തീകരണ പ്രവർത്തക: 1968ൽ കോഴിക്കോട് ജനിച്ച വിജി പള്ളിത്തൊടി, കെ. സഹദേവന്റെയും പി. കമലയുടെയും രണ്ടാമത്തെ മകളാണ്.

കടകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ജോലി സമയങ്ങളിൽ ഇരിക്കുവാനും, അത്യാവശ്യനേരങ്ങളിൽ മൂത്രമൊഴിക്കാൻ അടക്കമുള്ള അടിസ്ഥാന അവകാശങ്ങൾ നേടുന്നതിനായി പെൺകൂട്ട് എന്ന വനിതാ കൂട്ടായ്മയായ ‘അസംഘടിത മേഖല തൊഴിലാളി യൂണിയൻ‘ ഉണ്ടാക്കിയ വ്യക്തിയാണ് വിജി പെൺകൂട്ട് അഥവാ വിജി പള്ളിത്തൊടി.

2009ല്‍ തുടങ്ങിയ പെണ്‍കൂട്ട് എന്ന സംഘടന നടത്തിയ ഐതിഹാസികമായ മൂത്രപ്പുര സമരത്തിനും ഇരിപ്പുസമരത്തിനും ഫലമുണ്ടായി. മിഠായിത്തെരുവില്‍ കെട്ടിടങ്ങളില്‍ ടോയ്‌ലെറ്റുകള്‍ നിര്‍ബന്ധമാക്കി. വ്യാപാര സ്ഥാപനങ്ങളിൽ സ്ത്രീ തൊഴിലാളികൾക്ക് ഇരിക്കാന്‍ സൗകര്യമേര്‍പ്പെടുത്തണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നു.

തുടർന്ന്, 2018 ൽ ബിബിസി പുറത്തിറക്കിയ ലോകത്തെ സ്വാധീനിച്ച 100 സ്ത്രീകളുടെ പട്ടികയിൽ 73 ആമതായി വിജി പള്ളിത്തൊടിയും സ്ഥാനം പിടിച്ചു.

‘ഫ്രീഡം ഫൈറ്റ്‘ എന്ന അന്തോളജി സിനിമയിലെ ‘കുഞ്ഞില മസിലാമണി‘ സംവിധാനം ചെയ്ത 'അസംഘടിതർ‘ എന്ന സിനിമയിലൂടെയാണ് വിജി സിനിമാഭിനയത്തിലേക്ക് കടന്ന് വരുന്നത്. സ്വന്തം പ്രവർത്തനങ്ങൾ തന്നെയാണ് ഈ സിനിമയിലും വിജി അഭിനയിച്ചിരിക്കുന്നത്. 

ഭർത്താവ് - സുരേഷ്. കെ.,  കുട്ടികൾ - അമൃത. കെ., അനന്ദു. കെ