വാസുദേവ് പട്രോട്ടം
മലയാള ചലച്ചിത്ര നടൻ. കാസർക്കോട് ജില്ലയിലെ കാഞ്ഞങ്ങാട് ശ്രീധരന്റെയും തങ്കമണിയുടെയും മകനായി ജനിച്ചു. ജി യു പി സ്കൂൾ പുല്ലൂർ, യു എൻ എച്ച് എസ് പുല്ലൂർ കാഞ്ഞങ്ങാട്, സി എച്ച് എസ് ചട്ടാഞ്ചൽ കാസർക്കോട് എന്നിവിടങ്ങളിലായിരുന്നു വാസുദേവിന്റെ പ്രാഥമിക വിദ്യാഭ്യാസം. എം ഐ സി ആർട്ട് ആൻഡ് സയൻസ് കോളേജ് ചട്ടാഞ്ചലിൽ നിന്നും ബി കോം കഴിഞ്ഞു. കോയമ്പത്തൂർ ഹിന്ദുസ്ഥാൻ കോളേജിൽ നിന്നും എച്ച് ആർ ആൻഡ് മാർക്കറ്റിംഗിൽ എം ബിയെയും കഴിഞ്ഞു.
ഓഡിഷൻ സ്ക്രീൻ ടെസ്റ്റ് വഴിയാണ് വാസുദേവ് ആദ്യ സിനിമയിലേയ്ക്കെത്തുന്നത്. 2016-ൽ രാജീവ് നടുവനാട് സംവിധാനം ചെയ്ത 1948 കാലം പറഞ്ഞത് എന്ന സിനിമയിലുടെയാണ് വാസുദേവ് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് ഖരം, സ്വപ്ന രാജ്യം, മൊട്ടിട്ട മുല്ലകൾ, എന്നീ സിനിമകളിൽ അഭിനയിച്ചു. ഗ്രേ എന്ന മലയാള ചിത്രത്തിലും, എയർ ബോക്സ് എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ.
സിനിമകൾ കൂടാതെ രണ്ട് വെബ് സീരീസുകളിലും വാസുദേവ് അഭിനയിച്ചിട്ടുണ്ട്. മെക്കാർട്ടിന്റെ വാക്കത്തി, ദീപക് പാലക്കലിന്റെ ബ്രഡ് ആൻഡ് ബട്ടർ. എന്നീ സീരീസുകളിലാണ് അഭിനയിച്ചത്.
വാസുദേവിന്റെ ഭാര്യ ഗംഗ ഐ ടി ഉദ്യോഗസ്ഥയാണ്. ഒരു മകൾ അദിതി ദേവാംഗന.