Preethi Pavithran

Preethi Pavithran's picture

Preethi Pavithran

എന്റെ പ്രിയഗാനങ്ങൾ

  • ഒരു നറുപുഷ്പമായ് - F

    ഒരു നറുപുഷ്പമായ് 
    എൻ നേർക്കു നീളുന്ന
    മിഴിമുനയാരുടേതാവാം 
    ഒരു മഞ്ജുഹർഷമായ് 
    എന്നിൽ തുളുമ്പുന്ന
    നിനവുകളാരെയോർത്താവാം
    അറിയില്ലെനിക്കറിയില്ല
    പറയുന്നു സന്ധ്യതൻ മൗനം 
    മൗനം...
    ഒരു നറുപുഷ്പമായ് 
    എൻ നേർക്കു നീളുന്ന
    മിഴിമുനയാരുടേതാവാം

    മഴയുടെ തന്ത്രികൾ മീട്ടി നിന്നാകാശം
    മധുരമായാർദ്രമായ് പാടി
    അറിയാത്ത കന്യതൻ നേർക്കെഴും ഗന്ധർവ്വ 
    പ്രണയത്തിൻ സംഗീതം പോലെ
    പുഴ പാടി തീരത്തെ
    മുളപാടി പൂവള്ളി കുടിലിലെ
    കുയിലുകൾ പാടി 
    ഒരു നറുപുഷ്പമായ് 
    എൻ നേർക്കു നീളുന്ന
    മിഴിമുനയാരുടേതാവാം 

    ഒരു നിർവൃതിയിലീ ഭൂമിതൻ മാറിൽ
    വീണുരുകും ത്രിസന്ധ്യയും മാഞ്ഞു
    നിറുകയിൽ നാളങ്ങൾ ചാർത്തും ചിരാതുകൾ
    യമുനയിൽ നീന്തുകയായി
    പറയാതെ നീ പോയതറിയാതെ  കേഴുന്നു
    ശരപഞ്ജരത്തിലെ പക്ഷി 

    ഒരു നറുപുഷ്പമായ് 
    എൻ നേർക്കു നീളുന്ന
    മിഴിമുനയാരുടേതാവാം 
    ഒരു മഞ്ജുഹർഷമായ് 
    എന്നിൽ തുളുമ്പുന്ന
    നിനവുകളാരെയോർത്താവാം
    അറിയില്ലെനിക്കറിയില്ല
    പറയുന്നു സന്ധ്യതൻ മൗനം 
    മൗനം...

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

  • ദേവദുന്ദുഭി സാന്ദ്രലയം

    മും...ലയം സാന്ദ്രലയം..ദേവദുന്ദുഭി സാന്ദ്രലയം
    ദിവ്യ വിഭാത സോപാന രാഗലയം
    ധ്യാനമുണർത്തും മൃദുപല്ലവിയിൽ
    കാവ്യമരാള ഗമനലയം

    നീരവഭാവം മരതകമണിയും
    സൗപർണ്ണികാ തീരഭൂവിൽ (2)
    പൂവിടും നവമല്ലികാ ലതകളിൽ
    സർഗ്ഗോന്മാദ ശ്രുതിവിലയം

    പൂവിതളിന്മേൽ ബ്രഹ്മം രചിക്കും
    നീഹാര ബിന്ദുവായ് നാദം
    ശ്രീലവസന്ത സ്വരഗതി മീട്ടും
    കച്ഛപി വീണയായ്‌ കാലം
    അഴകിൻ ഈറൻ നീലാഞ്ജനം ചുറ്റി
    ഹരിചന്ദന ശുഭഗന്ധമുണർത്തി
    അപ്സര കന്യതൻ (2)താളവിന്യാസ
    ത്രികാല ജതിയായ്‌ ത്രിസന്ധ്യകൾ ..
    ആ..ആ..ആ..

  • യമുന വെറുതേ

    യമുന വെറുതെ രാപ്പാടുന്നു
    യാദവം ഹരിമാധവം ഹൃദയഗാനം (2)
    നന്ദനം നറുചന്ദനം ശൌരേ കൃഷ്‌ണാ..
    വിരഹവധുവാമൊരുവള്‍ പാടീ വിധുരമാമൊരു ഗീതം (2)
    ഒരു മൌനസംഗീതം
    (യമുന വെറുതെ)

    നന്ദലാലാ... മനസ്സിലുരുകും വെണ്ണ തന്നു
    മയില്‍ക്കിടാവിന്‍ പീലി തന്നു നന്ദലാലാ
    ഇനിയെന്തു നല്‍കാന്‍ എന്തു ചൊല്ലാന്‍ ഒന്നു കാണാന്‍
    അരികെ വരുമോ നന്ദലാലാ
    (യമുന വെറുതെ)

    നന്ദലാലാ ഉദയരഥമോ വന്നു ചേര്‍ന്നു
    ഊരിലാകെ വെയില്‍ പരന്നു നീ വന്നീലാ
    ഒരു നോവുപാട്ടിന്‍ ശ്രുതിയുമായി
    യമുന മാത്രം വീണ്ടുമൊഴുകും നന്ദലാലാ

    (യമുന വെറുതെ രാപ്പാടുന്നു...‌)

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
എസ് നൊട്ടാണി ഓഡിയോ വേർഷൻ വായിച്ച് റെക്കോർഡ് ചെയ്തു
ഒ എൻ വി കുറുപ്പ് ഓഡിയോ വേർഷൻ വായിച്ച് റെക്കോർഡ് ചെയ്തു
എം കെ അർജ്ജുനൻ ഓഡിയോ വേർഷൻ വായിച്ച് റെക്കോർഡ് ചെയ്തു
അഭയദേവ് ഓഡിയോ വേർഷൻ വായിച്ച് റെക്കോർഡ് ചെയ്തു
എസ് കൊന്നനാട്ട് ഓഡിയോ വേർഷൻ വായിച്ച് റെക്കോർഡ് ചെയ്തു