സ്വാതി നാരായണൻ

Swathi
സു സു സുധി വാത്മീകം
ഡോ സ്വാതി

പെരുമ്പാവൂർ സ്വദേശി. ജനിച്ചതും വളർന്നതും പെരുമ്പാവൂരിൽ. ഇപ്പോൾ താമസം തൃശൂർ തൈക്കാട്ടുശേരിയിൽ. അച്ഛൻ നാരായണൻ നമ്പൂതിരി. വൈദ്യരത്നം നഴ്സിങ് ഹോമിലെ ജനറൽ മാനേജരാണ്. അമ്മ വാസിനി ആനന്ദപുരും ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ ടീച്ചറും. ആയുര്‍വേദ ഡോക്ടറാണ് സ്വാതി. ചെറുതുരുത്തി പി എൻ എം എം ആയുർവേദ കോളജിലാണ് പഠിച്ചത്. നല്ലൊരു നർത്തകി കൂടിയാണ് സ്വാതി. എറണാകുളത്തുള്ള അനുപമ മോഹന്റെ കീഴിലായിരുന്നു പഠനം. ഇപ്പോൾ ആന്ധ്രയിലെ കുച്ചിപ്പുടി വില്ലേജിൽ ചിന്താരവി ബാലകൃഷ്ണ മാസ്റ്ററുടെ കീഴിൽ പഠിക്കുന്നു. പുറത്തു നിന്നുള്ള പ്രോഗ്രാമുകളൊക്കെ ചെയ്യാറുണ്ട്. കുടുംബസുഹൃത്തായ ചലച്ചിത്ര നടി ആശ ശരത്താണ് സ്വാതിയെ രഞ്ജിത്ത് ശങ്കറിന് പരിചയപ്പെടുത്തിയത്.. സ്വാതി ഒരു നൃത്ത അദ്ധ്യാപികയുമാണ്. വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ കാവേരിയുടെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് സ്വാതി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ജയസൂര്യയും രഞ്ജിത്ത് ശങ്കറും ഒന്നിക്കുന്ന ചിത്രമായ സു സു സുധി വാത്മീകം ചിത്രത്തിലെ നായികമാരിൽ ഒരാളായി അഭിനയിച്ചുകൊണ്ട് സ്വാതി വീണ്ടും ചലച്ചിത്രലോകത്തെത്തി.

Swathy Narayanan