സുരേഷ് ബാബു കണ്ണോം
1968 മെയ് 10 -ന് കണ്ണൻ ഉദയവർമ്മന്റെയും കുഞ്ഞിമാധവിയുടെയും മകനായി കണ്ണൂർ ജില്ലയിലെ ഏഴോം ഗ്രാമപഞ്ചായത്ത് കണ്ണോം എന്ന സ്ഥലത്ത് ജനിച്ചു. കണ്ണോം എൽ പി സ്കൂൾ, ഗവ: ഹൈസ്കൂൾ കൊട്ടില എന്നിവിടങ്ങളിലായിരുന്നു സുരേഷ് ബാബുവിന്റെ പ്രാഥമിക വിദ്യഭ്യാസം. പിന്നെ മാടായി കേളേജിൽ പ്രീഡിഗ്രി. അതിനുശേഷം തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ നിന്നും ബികോം ബിരുദം നേടി. സ്കൂളിലും കോളജിലും പഠിക്കുമ്പോൾ മിമിക്രി, മോണോ ആക്ട്, നാടകം, ടാബ്ലോ , ഒപ്പന, മൈം, ചിത്രരചനകൾ തുടങ്ങിയ ഇനങ്ങളിൽ സുരേഷ് ബാബു പങ്കെടുത്തിരുന്നു. കോളേജ് തലത്തിൽ എ സോൺ, ഇന്റർസോൺ തലങ്ങളിൽ ധാരാളം സമ്മാനങ്ങൾ നേടിയിട്ടുണ്ട്. നാടകം സംവിധാനം ചെയ്തിട്ടുണ്ട്.
പിന്നീട് 1989 -ൽ ആർമിയിൽ ചേർന്നു. 30 വർഷം സർവ്വീസ് കഴിഞ്ഞ് 2019 സെപ്തംബറിൽ റിട്ടയേഡ് ചെയ്തു. പട്ടാളത്തിലുള്ളപ്പോഴും സ്റ്റേജ് ഷോകളിൽ ധാരാളം സ്കിറ്റുകൾ ചെയ്യാറുണ്ടായിരുന്നു. ആർമി ഓഫീസർ പദവിയിൽ റിട്ടയേഡ് ശേഷമാണ് സുരേഷ് ബാബു സിനിമയിലേയ്ക്കെത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് തിങ്കളാഴ്ച നിശ്ചയം ഉൾപ്പെടെ മൂന്ന് സിനിമകളിൽ കൂടി അഭിനയിച്ചു.
സുരേഷ് ബാബു കണ്ണോം, അമ്യതം, പി എച്ച് സി റോഡിനു സമീപം, കണ്ണോം, ഏഴോം (PO), കണ്ണൂർ - 670334
Mobil - 9494851558
WhatsApp -9079710854