ശ്രീലക്ഷ്മി മേലേടത്ത്
Sreelakshmi Meledath
ബിപിൻദാസ് പരപ്പനങ്ങാടിയുടെ, അടുപ്പ് എന്ന വെബ് സീരീസിലൂടെ വന്ന അഭിനേത്രി..കോഴിക്കോട് സ്വദേശിനി. രണ്ടാം ക്ലാസ് മുതൽ നാടകം ചെയ്യുന്ന ശ്രീലക്ഷ്മി നിലവിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നു. കേരള സ്കൂൾ കലോത്സവത്തിൽ നാടകത്തിന് മികച്ച നടിക്കുള്ള അവാർഡ് നേടി. കഴിഞ്ഞ നാല് വർഷമായി, അടുപ്പ് എന്ന വെബ് സീരീസിന്റെ ഭാഗമാണ്. റിലീസ് ചെയ്ത ആദ്യ സിനിമ റൈഫിൾ ക്ലബ് ആയിരുന്നു, തുടർന്ന് നാരായണീന്റെ മൂന്നാൺമക്കൾ, ഒരു ജാതി ജാതകം, ഓഫീസർ ഓൺ ഡ്യൂട്ടി എന്നിവയും പുറത്തിറങ്ങി.