ശ്രദ്ധ ഗോകുൽ

Sradhdha Gokul

ഗോകുൽ ദാസിന്റേയും സ്വപ്നയുടേയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. മൂന്നര വയസ്സുമുതൽ നൃത്തം പഠിക്കാൻ തുടങ്ങിയ ശ്രദ്ധ അമൃത ടി വിയിലെ ഡാൻസ് റിയാലിറ്റി ഷോയായ സൂപ്പർഡാൻസർ ജൂനിയറിൽ അവസാന റൗണ്ടിലെത്തിയതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. അതിന് ശേഷം ഏഷ്യാനെറ്റിലെ സീരിയലായ കുട്ടിച്ചാത്തനിൽ ഒരു വേഷം ചെയ്തുകൊണ്ട് അഭിനയരംഗത്തേക്ക് ചുവടുവെച്ചു. തുടർന്ന് ഏഷ്യാനെറ്റിലെ അമ്മക്കിളി എന്ന സീരിയലിലും അഭിനയിച്ചു.

കുട്ടിച്ചാത്തൻ സീരിയലിലെ അഭിനയത്തിനുശേഷം 2013 -ൽ പട്ടം പോലെ എന്ന സിനിമയിൽ നായികയുടെ അനുജത്തിയായി അഭിനയിച്ചു. അതിനുശേഷം കലാ മേഖലയിൽ നിന്നും വിട്ടുനിന്ന് വിദ്യാഭ്യാസവുമായി മുന്നോട്ട് പോയി. എം ബി ബി എസ് പൂർത്തിയാക്കി ഡോക്ടറായതിന് ശേഷം ശ്രദ്ധ വീണ്ടും കലാരംഗത്തേക്ക് തിരിച്ചുവന്നു. 2023 -ൽ ഡാൻസ് പാർട്ടി എന്ന സിനിമയിൽ നായികയായി അഭിനയിച്ഛു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ ശ്രദ്ധ ഗോകുൽ ജോലിയോടൊപ്പം നൃത്ത പ്രോഗ്രാമുകളും അഭിനയവും തുടർന്നു പോരുന്നു.