സൗമ്യ മേനോൻ
ബാലഗോപാലിന്റെയും ലതയുടെയും മകളായി തൃശ്ശൂരിൽ ജനിച്ചു. കലാരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു സൗമ്യ. ഏഴു വയസ്സ് മുതല്‍ നൃത്തം പഠിച്ചു തുടങ്ങിയ സൗമ്യ യു എ ഇയില്‍ അഞ്ചു വര്‍ഷം കലാതിലകമായിരുന്നു. സൗമ്യ മേനോൻ ക്രൈസ്റ്റ് കോളേജിൽ നിന്നും കോമേഴ്സിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. വിദ്യാഭ്യാസത്തിനു ശേഷം കുറച്ച് കാലം ദുബായിലെ ഒരു കമ്പനിയിൽ എച്ച് ആർ വിഭാഗത്തിൽ സൗമ്യ ജോലി ചെയ്തിരുന്നു.
മോഡലിംഗിലൂടെയാണ് സൗമ്യ തന്റെ കലാജീവിതം തുടങ്ങുന്നത്. '' മിഴിനീർ '' എന്ന ആൽബത്തിലെ "വണ്ണാത്തി പുള്ളിനു ദൂരേ..." എന്ന ഗാനത്തിലൂടെയാണ് സൗമ്യ ശ്രദ്ധിക്കപ്പെട്ടത്.. സുഗീത് സംവിധാനം ചെയ്ത കിനാവള്ളി എന്ന ചിത്രത്തിലൂടെ സൗമ്യ മേനോൻ സിനിമയിൽ അരങ്ങേറി..തുടർന്ന് ചിൽഡ്രൻസ് പാർക്ക്,മാർഗ്ഗംകളി എന്നിവയുൾപ്പെടെ അഞ്ചിലധികം മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ടാക്സി, സർക്കാരു വാരി പാട്ട എന്നീ തെലുങ്കു ചിത്രങ്ങളിലും ഹണ്ടർ ഓൺ ഡ്യൂട്ടി എന്ന കന്നഡ ചിത്രത്തിലും സൗമ്യ മേനോൻ അഭിനയിച്ചിട്ടുണ്ട്.
ആൽബം സോംഗ് - വണ്ണാത്തി പുള്ളിനു ദൂരേ..
സൗമ്യ മേനോൻ - Facebook, Instagram