സ്നേഹ ബാബു
Sneha Babu
അഭിനേത്രി: ഗ്രേസി - ബാബു ദമ്പതികളുടെ മകളായി 1997 മെയ് 18നു ജനിച്ച സ്നേഹ ബാബു, മുംബയിലെ ഗോരെഗാവിലാണ് ജനിച്ചു വളർന്നത്. സെൻ്റ് തോമസ് ഹൈ സ്കൂൾ & ജൂണിയർ കോളേജ്, ഗോരെഗാവിലായിരുന്നു സ്നേഹയുടെ പഠനം.
ഇൻ്റീരിയർ ഡിസൈനിംഗ് പഠിച്ചുകൊണ്ടിരുന്ന സ്നേഹ ടിക്ടോക്കിൽ സജീവമായിരുന്നു. അതുവഴിയാണ് ‘കരിക്ക്‘ ചാനലിൽ അവസരം ലഭിക്കുകയും, അതിലൂടെ അറിയപ്പെടാൻ തുടങ്ങുകയും, തുടർന്ന്, ആദ്യരാത്രി, ഗാനഗന്ധർവൻ, എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.
‘മിന്നൽ മുരളി‘യാണ് സ്നേഹ അഭിനയിച്ച ഇനി റിലീസ് ആവാനുള്ള ചിത്രം.
ഫേസ്ബുക്ക് പ്രൊഫൈൽ