സാജൻ സാഗര
Sajan Sagara
അക്ഷരാർത്ഥത്തിൽ മലയാള സിനിമയിലെ ഏറ്റവും കുഞ്ഞു നടനായിരുന്നു തിരുവനന്തപുരം ധനുവച്ചപുരം സ്വദേശിയായ സാജൻ സാഗര.മിമിക്രി വേദികളിലൂടെയും ടിവി പരിപാടികളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ സാജൻ, 2005-ൽ പുറത്തിറങ്ങിയ വിനയൻ ചിത്രമായ അത്ഭുതദ്വീപിലൂടെയാണ് ഏറെ ജനപ്രീതി നേടുന്നത്. ഒരു സ്റ്റേജ് ഷോയുടെ റിഹേഴ്സലിനിടെ വീണ് പരുക്കേറ്റ സാജൻ സാഗര 2005 സെപ്റ്റംബർ 19-ന് തൻ്റെ ഇരുപത്തിഒൻപതാം വയസിൽ ഈ ലോകത്തോട് വിട പറഞ്ഞു.