രതീഷ്‌ രവി

Ratheesh Ravi
രതീഷ്‌ രവി
Date of Birth: 
Sunday, 10 July, 1988
Ratheesh Ravi

വെഞ്ഞാറമൂട്‌ സ്വദേശിയായ രതീഷ്‌ രവി 2010ൽ പുറത്തിറങ്ങിയ "ഇങ്ങനെയും ഒരാൾ" എന്ന ചിത്രം മുതൽ 2022 വരെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്‌. ശ്രീവല്ലഭൻ സംവിധാനം ചെയ്ത "ധരണി" എന്ന ചിത്രത്തിലെ നായകവേഷത്തിലെ അഭിനയത്തിന്‌ 2022ലെ കേരള ഫിലിം ക്രിട്ടിക്സ്‌ അവാർഡ്‌ ( പ്രത്യേക ജൂറി പുരസ്കാരം) നേടി. സിനിമാതാരങ്ങളുടെ "സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗി"ൽ 'ആക്ഷൻ ഹീറോസ്‌' ടീമിലെ അംഗമാണ്‌ രതീഷ്‌. 

കരിങ്കുന്നം സിക്സസ്‌, ഗോഡ്സേ, ഹയ തുടങ്ങിയവയാണ്‌ രതീഷ്‌ അഭിനയിച്ച മറ്റു പ്രധാന സിനിമകൾ.