രമേശ് വർമ്മ
1964 മെയ് 10 ന് കെ ടി രാമവർമ്മയുടെയും ഭാരതി വർമ്മയുടെയും മകനായി ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ജനിച്ചു. തൃപ്പൂണിത്തറ സംസ്ക്കൃതം സ്ക്കൂളിലായിരുന്നു രമേശ് വർമ്മയുടെ പ്രാഥമിക വിദ്യാഭ്യാസം, എറണാകുളം മഹാരാജാസ് കോളേജ്, തൃശ്ശൂർ സ്ക്കൂൾ ഓഫ് ഡ്രാമ, മധുരൈ കാമരാജ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു തുടർ പഠനം.
വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം രമേശ് നാടക രംഗത്ത് സജീവമായി. നാടക സംവിധാനരംഗത്തായിരുന്നു പ്രവർത്തിച്ചത്. ഇരുവട്ടം മണവാട്ടി, ക്ലാസ്സിക്കൽ ചൈനീസ് ഓപ്പെറ, 'ധർമ്മോക്രസി 'മായാസീതാപ്രസംഗ'' (കന്നട) 'പഞ്ചരാത്രം എന്നിങ്ങനെ മലയാളം, കന്നട, തമിഴ്, സംസ്കൃതം എന്നീ ഭാഷകളിലുള്ള നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 'ബീഗം പണിക്കർ,' ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല തീയ്യേറ്റർ റെപ്പർട്ടറി, 'താലാത്തം'(മൾടിലിംഗ്വൽ)സെറിൻ്റിപിറ്റി ഫെസ്റ്റിവൽ, ഗോവ. 'അദ്ദേഹത്തിൻ്റെ അവസാന നിമിഷങ്ങൾ, വയലാ വാസുദേവൻ പിള്ള ട്രസ്റ്റ്, തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു
സംവിധായകൻ അമൽ നീരദുമായുള്ള പരിചയമാണ് രമേശ് വർമ്മയ്ക്ക് സിനിമയിൽ അഭിനയിക്കാൻ അവസരമൊരുക്കിയത്. അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ ആവശ്യപ്രകാരം മേയറുടെ വേഷം അവതരിപ്പിച്ചുകൊണ്ട് രമേശ് വർമ്മ സിനിമാഭിനയത്തിന് തുടക്കം കുറിച്ചു. തുടർന്ന് ഒരു ഞായറാഴ്ച, റൺ കല്യാണി, കള്ളൻ ഡിസൂസ എന്നിവയുൾപ്പടെ അഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു. എവ്രഹാം യാക്കോബിന്റെ 137 ഓഡീഷനുകൾ എന്ന സിനിമയിലെ അഭിനയത്തിന് രമേശ് വർമ്മയ്ക്ക് ലോസഞ്ചൽസ് ഫെസ്റ്റിവലിൽ ബെസ്റ്റ് ആക്ടർ നോമിനേഷനുണ്ടിയിരുന്നു, രമേശ് സംവിധാനം ചെയ്ത Coactors 'കൂട്ടുവേഷങ്ങൾ' എന്ന മ്യൂസിക്ക് വീഡിയോക്ക് ദാദാ സാഹിബ് ഫാൽക്കെ ഫിലിം ഫെസ്റ്റിവലിൽ മികച്ച മ്യൂസിക്ക് വീഡിയോക്കുള്ള ജൂറി പുരസ്ക്കാരമുൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
രമേശ് വർമ്മയുടെ ഭാര്യ ഗീത, മകൾ ആർച്ച. രണ്ടുപേരും കഥകളിക്കാരാണ്.
വിലാസം - 11,- 12,- 13, ഈഡൂപ്പ് പാലസ്, തൃപ്പൂണിത്തുറ, പിൻ 682301.