റാം മോഹൻ
Ram Mohan
1985 ഒക്റ്റോബർ 5 ന് രവീന്ദ്രന്റെയും ജയശ്രീയുടെയും മകനായി എറണാംകുളത്ത് ജനിച്ചു. ബി എസ് സി കെമിസ്റ്റ്രി കഴിഞ്ഞതിനു ശേഷമാണ് അദ്ദേഹം സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. ഷോർട്ട് ഫിലിമുകളിലും ആൽബങ്ങളിലും അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. കരി എന്ന ചിത്രത്തിലാണ് റാം മോഹൻ ആദ്യമായി അഭിനയിക്കുന്നത്. കരിയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ കൂടിയായിരുന്നു അദ്ദേഹം. അതിനുശേഷം കുടുക്ക് 2025 എന്ന ചിത്രത്തിലും അഭിനയിച്ചു.
സിനിമാ നിർമ്മാതാവായ ദീപ്തിയാണ് റാം മൊഹന്റെ ഭാര്യ. അവർക്ക് രണ്ടു കുട്ടികൾ അനവധ്യ റാം, ശ്രീജയ് റാം.