രാജേഷ് തംമ്പുരു
ഇരിങ്ങാലക്കുട എടക്കുളം സ്വദേശി,ഒരു മണിക്കൂറിനുള്ളില്‍ വേദിയില്‍ വിവിധ കലകളുടെ സമ്മേളനമൊരുക്കുകയാണ് രാജേഷിന്റെ രീതി. ആര്‍ത്തു ചിരിക്കാന്‍ മിമിക്രിയും ആടിതിമിര്‍ക്കാന്‍ നാടന്‍പാട്ടും, കുട്ടികള്‍ക്കായ് കുസൃതിചോദ്യങ്ങളും നിമിഷ നേരംകൊണ്ട് ഒരുക്കുന്ന പാട്ടുകളും ഒക്കെ രാജേഷിനെ കുടുംബസദസ്സുകളുടെ പ്രിങ്കരനാക്കുകയാണ്.
കലാഭവന്‍ മണി ആലപിച്ച് സൂപ്പര്‍ ഹിറ്റാക്കിയ 'എന്നോടെന്താ മിണ്ടാത്തെ' എന്ന പാട്ടിന്റെ രചനയും സംഗീതവും നിര്‍വ്വഹിച്ചത് രാജേഷാണ്. മണിതന്നെ ആലപിച്ച 'മലകയറാന്‍ മാലയിട്ടാല്‍' എന്ന അയ്യപ്പഭക്തിഗാനത്തിന്റെ സംഗീത സംവിധാനവും രാജേഷ് ആണ് നിര്‍വ്വഹിച്ചത്. സംവിധായകന്‍ പവിത്രന്റെ കുട്ടപ്പന്‍ സാക്ഷി എന്ന ചിത്രത്തില്‍ സെയില്‍സ് എക്‌സിക്യൂട്ടിവിന്റെ ശ്രദ്ധേയ വേഷവും രാജേഷ് കൈകാര്യം ചെയ്തു. ജിജു അശോകന്റെ 'ഉറുമ്പുകള്‍ ഉറങ്ങാറില്ല' എന്ന ചിത്രത്തിലും രാജേഷ് അഭിനയിച്ചു കഴിഞ്ഞു.
അവലംബം : ഇരിങ്ങാലക്കുടഡോട്ട്കോം