രാഹുൽ രവി

Rahul Ravi (actor)
Date of Birth: 
Thursday, 1 December, 1988
രാഹുൽ
രുദ്രാക്ഷ്

ചലച്ചിത്ര, ടെലിവിഷൻ നടൻ. 1988 ഡിസംബർ 21 ന്  രവി രാമുവിന്റെയും ക്ഷേമയുടെയും മകനായി തൃശ്ശൂർ ജില്ലയിലെ തൃപ്രയാറിൽ ജനിച്ചു. എറണാകുളം നോർത്ത് പറവൂർ മാതാ കോളേജ് ഓഫ് ടെക്നോളജിയിൽ നിന്ന് ബി.ടെക് ബിരുദം നേടി. തുടർന്ന് എം ബിഎ കഴിഞ്ഞു. അതിനുശേഷം രാഹുൽ മോഡലിംഗിലേയ്ക്ക് തിരിഞ്ഞു. മോഡലിംഗിലൂടെയാണ് അദ്ധേഹം സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2013 ൽ ഡോൾസ് എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് ഒരു ഇന്ത്യൻ പ്രണയ കഥ, ജോമോന്റെ സുവിശേഷങ്ങൾ എന്നിവയുൾപ്പെടെ ആറ് മലയാള ചിത്രങ്ങളിലും, ഒരു തെലുങ്കു ചിത്രത്തിലും അഭിനയിച്ചു.

രാഹുൽ രവി 2015 ൽ മഴവിൽ മനോരമയിലെ പൊന്നമ്പിളി എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ട് ടെലിവിഷൻ രംഗത്തേയ്ക്ക് പ്രവേശിച്ചു. മലയാളം, തമിൾ, കന്നഡ ഭാഷകളിലായി വിവിധ സീരിയലുകളിൽ അഭിനയിച്ചു.തമിഴ്, കന്നഡ സീരിയലും വിവിധ ഭാഷകളിൽ ഡബ്ബ് ചെയ്തതുമായ നന്ദിനി എന്ന സൂപ്പർഹിറ്റ് സീരിയലിൽ അഭിനയിച്ചു ശ്രദ്ധ നേടി.
ഫേസ്ബുക്ക് പേജ്