രഗസ്യ

Ragasya

മുബൈ സ്വദേശിനിയായ വേദിക ശിവ് സാഗർ ആണ് രഗസ്യ എന്നപേരിൽ സിനിമയിൽ അറിയപ്പെട്ടത്. കഥക് നർത്തകിയായ രഗസ്യ സൽസ എന്ന നൃത്തരൂപവും അഭ്യസിച്ചിട്ടുണ്ട്. അസിസ്റ്റന്റ് ഡാൻസ് കൊറിയോഗ്രാഫറായിട്ടാണ് അവർ സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. പ്രശസ്ത ഡാൻസ് കൊറിയോഗ്രാഫർ പോണി വർമ്മ ഉൾപ്പെടെ പലരുടേയും അസിസ്റ്റന്റായി നിരവധി സിനിമകളിൽ പ്രവർത്തിച്ചു. അതിനുശേഷം മോഡലിംഗ് രംഗത്ത് തിളങ്ങിയ രഗസ്യ 2004 -ൽ വസൂൽ രാജ എം ബി ബി എസ്, എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി തുടങ്ങിയ തമിഴ് പടങ്ങളിൽ ഡാൻസറായിക്കൊണ്ട് വെള്ളിത്തിരയിൽ പ്രത്യക്തപ്പെട്ടു.

നിരവധി തമിഴ് സിനിമകളിൽ ഡാൻസ് രംഗങ്ങളിൽ പെർഫോം ചെയ്ത രഗസ്യ 2008 -ൽ അണ്ണൻ തമ്പി, 2009 -ൽ കാണ്ഡഹാർ എന്നീ സിനിമകളിലെ  നൃത്തരംഗങ്ങളിൽ നൃത്തം ചെയ്തുകൊണ്ട് മലയാള സിനിമയിലേയ്ക്കും ചുവടുവെച്ചു. 2006 -ൽ പേരരസ്സ് എന്ന തമിഴ് സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയരംഗത്ത് അരങ്ങേറിയ രഗസ്യ നാല് തമിഴ് സിനിമകളിലും ഒരു ഹിന്ദി സിനിമയിലും സീനിയേഴ്സ് എന്ന മലയാള സിനിമയിലും അഭിനയിച്ചു.