പ്രഭ ജോസഫ്
Prebha Joseph
കഴിഞ്ഞ ഒരു വ്യാഴവട്ടകാലത്തിനുള്ളിൽ മലയാളത്തിൽ സജീവമായ സഹസംവിധായകനാണ് പ്രഭ ജോസഫ് ദേവസ്യ. 1986ൽ ടി എം ദേവസ്യയുടെയും എലിസബത്ത് ദേവസ്യയുടെയും മകനായി കോട്ടയത്ത് ജനനം. എം.ജി.എം ഹയർസെക്കണ്ടറി സ്ക്കൂളിൽ നിന്നും പഠനം കഴിഞ്ഞ് ഇഗ്നു കൊച്ചിയിൽ നിന്നും ബിരുദമെടുത്തു. 2004ൽ ഒരു പുതുമുഖസംവിധായകന്റെ സിനിമയിൽ സഹസംവിധായകനായി അരങ്ങേറ്റം. പ്രശസ്ത സംവിധായകരായ ലെനിൻ രാജേന്ദ്രൻ, വി കെ പ്രകാശ്, ജോസ് തോമസ്സ്, ജയരാജ് വിജയ് എന്നിവരുടെ കൂടെ പ്രവർത്തിച്ചു. ഇന്ത്യയിലെ ആദ്യത്തെ സംവിധായക ത്രയമായ വിശാഖ്, വിവേക്, വിനോദിന്റെ മാൽഗുഡി ഡെയ്സിലും സഹസംവിധായകനായി പ്രവർത്തിച്ചു. വിനോദ് ഇല്ലംപള്ളിയുടെയും, പ്രഭാകർ രാജഗോപാലിന്റെയും കൂടെ അസോസ്സിയേറ്റ് ക്യാമറമാനായും പ്രവർത്തിച്ചിട്ടുണ്ട്. മരുഭൂമിയിലെ ആന, കെയർഫുൾ എന്നിവയാണ് പ്രധാന സിനിമകൾ.