പ്രജീഷ് പ്രേം

Prajeesh Prem

പ്രേമരാജന്റേയും ഷീജയുടെയും മകനായി കണ്ണൂരിൽ ജനിച്ചു. കണ്ണൂർ സെന്റ് മിഷേൽസ് എ ഐ എച്ച്‌ എസിലായിരുന്നു പ്രജീഷിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ഏച്ചൂർ നളന്ദ കോളേജിൽ നിന്നും ബികോം ബിരുദം നേടി. അതിനുശേഷം എറണാകുളം നിയോ ഫിലിം സ്കൂളിൽ. നിന്നും ഡിപ്ലോമ നേടി. 

2017 -ൽ c/o സൈറ ബാനുഒരു സിനിമാക്കാരൻ എന്നീ ചിത്രങ്ങളിൽ. ഡബ്ലിംഗ് ചെയ്തുകൊണ്ടാണ് പ്രജീഷ് പ്രേം സിനിമയിൽ പ്രവേശിയ്ക്കുന്നത്. പ്രിയൻ ഓട്ടത്തിലാണ് എന്ന സിനിമയിലൂടെ അഭിനയരംഗത്തും പ്രജീഷ് തുടക്കം കൂറിച്ചൂ.

 പ്രശസ്ത  മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ 45 വർഷത്തെ ഇന്ദ്രജാല ജീവിതത്തെക്കുറിച്ചുള്ള ഒരു ഡോക്യുഫിഷൻ A real life of Magician പ്രജീഷ് പ്രേം സംവിധാനം ചെയ്തിട്ടുണ്ട്. കണ്ണൂർ ഫോർട്ടിൽ പ്രദർശിപ്പിച്ച മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഒരു ലൈറ്റ് ആൻഡ്  സൗണ്ട് ഷോയിൽ  ഒരു പ്രധാന കഥാപാത്രത്തിന് പ്രജീഷ് ശബ്ദം പകർന്നിരുന്നു. പരസ്യചിത്രങ്ങളുടെ സംവിധായകനും റൈറ്ററും എഡിറ്ററും കൂടിയാണ് പ്രജീഷ് പ്രേം.