പ്രാച്ചി ടെഹ്‌ലൻ

Prachi Tehlan

നരേന്ദ്രകുമാറിന്റെയും പൂനം ടെഹ്ലാന്റെയും മകളായി ന്യൂ ഡൽഹിയിൽ ജനിച്ചു. പ്രാച്ചി ഗാസിയാബാദ് ഇൻസിറ്റിയുട്ട് ഓഫ് മാനേജ്മെന്റ് ടെക്നോളജിയിൽ നിന്നും മാർക്കറ്റിംഗ് മാനേജ്മെന്റിൽ പിജി ഡിപ്ലോമ നേടിയതിനുശേഷം ഡൽഹി GGSIP യൂണിവേഴ്സിറ്റിയിൽ നിന്നും MBA(HR and Marketing) പൂർത്തിയാക്കി. വിദ്യാഭ്യാസത്തിനുശേഷം ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് സിംഗപ്പൂർ, ഡെലോയിറ്റ്, ആക്‌സെഞ്ചർ, 1800 സ്‌പോർട്‌സ്.ഇൻ എന്നീ ബഹുരാഷ്ട്ര സ്ഥാപനങ്ങളുടെ വിവിധ പ്രോജക്ടുകളിൽ പ്രാച്ചി പ്രവർത്തിച്ചിട്ടുണ്ട്. ഉഡാൻ - സ്കിൽസ് ടു സക്സീഡ് ഫോർ മൊബലൈസേഷൻ എന്നാ ഗവണ്മെന്റ് പദ്ധതിയുമായി ബന്ധപ്പെട്ടും പ്രാച്ചി പ്രവർത്തിച്ചിരുന്നു. സ്കൂൾ പഠനകാലത്ത് ബാസ്ക്കറ്റ് ബാളിലും നെറ്റ് ബാളിലും നാഷണൽ ലവൽ താരമായിരുന്നു

സ്റ്റാർ പ്ലസ് ചാനലിലെ Diya Aur Baati Hum എന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ചുകൊണ്ടാണ് പ്രാച്ചി അഭിനയരംഗത്തേക്കെത്തുന്നത്. തുടർന്നും ചില പരമ്പരകളിൽ അവർ അഭിനയിച്ചു. 2017 - Bailaras എന്ന പഞ്ചാബി സിനിമയിലൂടെ പ്രാച്ചി സിനിമാഭിനയരംഗത്ത് തുടക്കംകുറിച്ചു. ആ വർഷം തന്നെ Arjan എന്ന പഞ്ചാബി ചിത്രത്തിൽ കൂടി അഭിനയിച്ചു. 2019 -ൽ മാമാങ്കം (2019) എന്ന മമ്മൂട്ടി ചിത്രത്തിൽ നായികയായിക്കൊണ്ട് പ്രാച്ചി മലയാളത്തിലേക്ക് എത്തി. അതിനുശേഷം Trishanku എന്ന തെലുങ്കു പടത്തിലാണ് അവർ അഭിനയിച്ചത്. 2023 -ൽ റാം എന്ന മോഹൻലാൽ സിനിമയിലും ഒരു പ്രധാന വേഷം ചെയ്തു