നൊമ്പരവീണേ കരയരുതേ
നൊമ്പരവീണേ കരയരുതേ എന് പൂമോളേ
സങ്കടമലരായ് പൊഴിയരുതേ എന് പൂമോളേ
നിന് തുണയില്ലെങ്കിൽ...
നിന് അലിവില്ലെങ്കിൽ...
ഞാനാര്...ഈ ഞാനാര്
നിൻ മിഴിയിൽ കണ്ടു നൂറു ജന്മം
നിൻ മൊഴിയിൽ ഒതുങ്ങി പാലാഴി
നീ ഉറങ്ങാൻ....ഞാൻ സന്ധ്യയായി
നീ ഉണർന്നാൽ.... ഞാൻ സൂര്യനായി
ഉം...പൂമോളെ എൻ പൂമോളെ
നൊമ്പരവീണേ കരയരുതേ എന് പൂമോളേ
സങ്കടമലരായ് പൊഴിയരുതേ എന് പൂമോളേ
നിൻ മൗനലോകത്തിൽ ഞാൻ രാഗം
നിൻ അംഗരാഗത്തിൽ ഞാൻ ഗോപൻ
പാതി മെയ്യിൽ... എൻ സാന്ത്വനങ്ങൾ
പാതി മെയ്യിൽ... നിൻ കൗതുകങ്ങൾ
ഉം...പൂമോളേ എൻ പൂമോളേ
നൊമ്പരവീണേ കരയരുതേ എന് പൂമോളേ
സങ്കടമലരായ് പൊഴിയരുതേ എന് പൂമോളേ
നിന് തുണയില്ലെങ്കിൽ...
നിന് അലിവില്ലെങ്കിൽ...
ഞാനാര്...ഈ ഞാനാര്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Nombaraveene karayaruthe
Additional Info
Year:
1993
ഗാനശാഖ: