ഒന്നുരിയാടാൻ കൊതിയായി
ഒന്നുരിയാടാന്‍ കൊതിയായി
കാണാന്‍ കൊതിയായി
മഴവില്‍മുനയാല്‍ നിന്‍ രൂപം
എഴുതാന്‍ കൊതിയായി
മാപ്പുപറഞ്ഞാ പാദം പുണരാന്‍
മോഹമേറെയായി ഓ...
(ഒന്നുരിയാടാന്‍...)
എന്താണെന്നറിയില്ല നിറഞ്ഞുപോയ് മനം
എങ്ങാണെന്നറിയില്ല രഹസ്യ മര്‍മരം
വന്നെങ്കില്‍...ചൊരിയുമെന്‍ സ്നേഹകുങ്കുമം
കണ്ടെങ്കില്‍...തെളിയുമെന്‍ ഭാഗ്യജാതകം
മാപ്പുപറഞ്ഞാ പാദം പുണരാന്‍
മോഹമേറെയായി ഓ...
(ഒന്നുരിയാടാന്‍...)
മുള്‍മുനയില്ലെന്നുള്ളില്‍ വസന്തമേ വരൂ
മലരാണിന്നെന്‍ ഹൃദയം സുഗന്ധമേ വരൂ
കാതരമാം പ്രണയമായ് നേര്‍ത്ത നോവുകള്‍
രാഗിലമാം വിരഹമായ് വിങ്ങുമോര്‍മ്മകള്‍
മാപ്പുപറഞ്ഞാ പാദം പുണരാന്‍
മോഹമേറെയായി ഓ...
(ഒന്നുരിയാടാന്‍...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Onnuriyadan kothiyayi
Additional Info
Year:
1993
ഗാനശാഖ: