പൂവണിമഞ്ചത്തിൽ
പൂവണിമഞ്ചത്തില്‍ സുന്ദരിയാണെന്നൊരു ഗമയുമായ് - സരിഗമയുമായ്
പൊന്നാനച്ചന്തത്തില്‍ കൊച്ചമ്മ
ചമഞ്ഞുള്ളൊരു പെണ്‍മണി
വരവായിതാ
അഖിലാണ്ഡകോടീശ്വരീ
ഇവളാരെന്നു കേട്ടീലയോ
മണിക്കയ്യിലൊതുങ്ങാതെ
കിലുങ്ങുന്ന വെളുത്തമുത്ത്
(പൂവണിമഞ്ചത്തില്‍...)
നിറമുണ്ടെങ്കിലും പണമുണ്ടെങ്കിലും
പെണ്ണൊരു പൂക്കോലം മാത്രം
തൊട്ടാല്‍ പൊള്ളും ചെറുതീപ്പൊരിമാത്രം
ഉള്ളില്‍ കുറുമ്പുമായ്
കാലില്‍ കൊലുസുമായ്
തത്തമ്മചമഞ്ഞുള്ളൊരു കാക്കച്ചിപ്പെണ്ണാളിന്‍
കുയിലുമൊഴിയുമീണമെന്നും മോഹം മാത്രം
(പൂവണിമഞ്ചത്തില്‍...)
താമരയാണുപോല്‍
തേന്‍കുടമാണുപോല്‍
മൂക്കിന്‍ തുമ്പത്തെന്നും
കനലായ് നിറയും മുന്‍കോപം മാത്രം
പടവാളുണ്ടെങ്കിലും ഉടയോരുണ്ടെങ്കിലും
കൊച്ചമ്മപ്പെണ്ണാളൊരു ചട്ടമ്പി ചമഞ്ഞാലും
വെറുതെയോടിയലറിയണയും
ഇളമാന്‍ മാത്രം
(പൂവണിമഞ്ചത്തില്‍...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Poovanimanchathil
Additional Info
Year:
1993
ഗാനശാഖ: