പെണ്ണേ നിൻ ചുണ്ടത്തേ

പെണ്ണെ നിൻ ചുണ്ടത്തെ ഈണങ്ങൾ പൂക്കുമ്പോൾ
ഈ രാവിന്നാഘോഷമായ് ...
കൺ ചിമ്മും താരങ്ങൾ മിന്നിത്തിളങ്ങുമ്പോൾ
മണ്ണിന്നൊരുന്മാദമായ്
തളിരിടും മോഹങ്ങളും  സ്വപ്നങ്ങളും
ഈ രാവിൻ സംഗീതമായ്
കുളിരിടും ഈ തെന്നലും താഴ്വാരവും
നമ്മോടു ചേരുന്നു ആനന്ദമായി 

ഈ കൺകളിൽ ...
ഈ കൺകളിൽ മിന്നും താരങ്ങളിൽ
എൻമോഹ ജാലങ്ങൾ പൂചൂടിയോ
മുകിൽ താളമേളങ്ങൾ തുടിത്താളമാകുമ്പോൾ
കിനാത്തന്ത്രി മീട്ടുന്നയെന്റെ വീണയാകുമ്പോൾ
നാമൊന്നായ് ചേരുമ്പോൾ
ഒരു പാട്ടിൻ താളത്തിലിഞ്ഞിടാം...
(പെണ്ണെ നിൻ... ‌)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Penne Nin Chundathe

Additional Info

Year: 
2018

അനുബന്ധവർത്തമാനം