കണ്ണോടു മെല്ലേ
കണ്ണോടു മെല്ലെ അൻപേ കാതോടു ചേർന്ന് ചൊല്ല്
അതിലോല ലോലമെന്നും മുകിൽ മാല പോലെ മുന്നിൽ
കളിവാക്കു ചൊല്ലി വന്നു നിന്നുവോ തോഴനേ
കണ്ണോടു കണ്ണായെന്നും അൻപോട് ചേർന്ന് ചൊല്ല്
ചിരിമുല്ല നുള്ളി വന്നു നിന്നുവോ ജീവനേ
സ്നേഹമോലും മൗനമേ
ചാരെ വന്നു ചേർന്നു നിന്നു
ദൂരെ മിന്നി മാഞ്ഞതെന്തിനോ
ചേർന്നലിഞ്ഞ സ്നേഹമല്ലയോ
കണ്ണോടു മെല്ലെ അൻപേ കാതോടു ചേർന്ന് ചൊല്ല്
ചിരിമുല്ല നുള്ളി വന്നു നിന്നുവോ ജീവനേ
പൂവാക പൂത്തതോ അഴലിൽ തണലായ് വന്നതോ
ഇനിയാരുമറിയാതെ അഴകിൻ അഴകേ
തന്നനം പാടും പൂങ്കാറ്റായ് ഇളവേൽക്കാൻ
ചേലെഴും പുഴയിൽ പാൽമണലായ് ചേർന്നലിയാൻ
ഇനിയെന്നുമീ ഉയിരാവുക എന്നുയിരേ
അണയാ കതിരായ് ഇന്നിനി വന്നിടുമീ വഴിയേ
കനവായ് നീ നിനവായ് നീ
കണ്ണോടു മെല്ലെ അൻപേ കാതോടു ചേർന്ന് ചൊല്ല്
ചിരിമുല്ല നുള്ളി വന്നു നിന്നുവോ ജീവനേ
മയിലാഞ്ചി ചൊന്നതോ അരികിൽ അറിയാതെ നിന്നതോ
പകലോലും അറിയാതെ നിഴലിൻ നിഴലോ
വെണ്ണിലാ പൂങ്കനവായ് നിന്നെ വരവേൽക്കാം
തെനെഴും നറു നിനവിൽ പൂവിതളായ് ചേർന്നുണരാം
അലിയുന്നുവോ കുളിരാവുക പൂങ്കുളിരേ
ആരോ അൻപേ ഇന്നിനി വന്നിടുമീ വഴിയേ
മലരായ് നീ മോഹമായ് നീ
കണ്ണോടു മെല്ലെ അൻപേ കാതോടു ചേർന്ന് ചൊല്ല്
കളിവാക്ക് ചൊല്ലി വന്നു നിന്നുവോ തോഴനേ
സ്നേഹമോലും മൗനമേ
ചാരെ വന്നു ചേർന്നു നിന്നു
ദൂരെ മിന്നി മാഞ്ഞതെന്തിനോ
ചേർന്നലിഞ്ഞ സ്നേഹമല്ലയോ
കണ്ണോടു മെല്ലെ അൻപേ കാതോടു ചേർന്ന് ചൊല്ല്
കളിവാക്ക് ചൊല്ലി വന്നു നിന്നുവോ തോഴനേ