അലിയാരുടെ ഓമന ബീവി
ഖൽബിലിന്നു ഒരേ താളം
ഖിലാ പെരുന്നാൾ തക്ബീറൊലികൾ
നോമ്പ് കാലം നീന്തി നീന്തി
വെണ്ണിലാവേ നേരെ വന്നോ
അലിയാരുടെ ഓമന ബീവി
നബി തങ്ങടെ ഫാത്തിമ ബീവി
അലിയാരുടെ ഓമന ബീവി
നബി തങ്ങടെ ഫാത്തിമ ബീവി
അമ്പെഴും മെക്കയിലാവു കണ്ട്
തക്ബീർ വിളിക്കാനായ്
മണലോട് മണൽക്കാട്ടിൽ
അത്തറിൻ കാറ്റു വന്നു
അലിയാരുടെ ഓമന ബീവി
നബി തങ്ങടെ ഫാത്തിമ ബീവി
ഖൽബിലിന്നു ഒരേ താളം
ഖിലാ പെരുന്നാൾ തക്ബീറൊലികൾ
നോമ്പ് കാലം നീന്തി നീന്തി
വെണ്ണിലാവേ നേരെ വന്നോ
ഖ്വാജാ മെഹബൂബിൻ തിരുവരുളാലെ
രാവേറെ ചൊല്ലാൻ ആയിരം തഹ്ബീറുകൾ
ദൂരെ പുണ്യമാസം പൊയ്മറയുന്നു
ഹറമിൻ പടിയോളം
രാവുണർത്തും പാട്ടുകൾ
പാടിടും പെൺകൊടീ
ആരാണു നീ
ദൂരെ രാക്കുയിലൊന്നു
ഗസലാടകൾ തുന്നുന്നൂ
പെരുന്നാൾ പിറകണ്ടെ ഫാത്തിമ
അലിയാരുടെ ഓമന ബീവി
നബി തങ്ങടെ ഫാത്തിമ ബീവി
അമ്പെഴും മെക്കയിലാവു കണ്ട്
തക്ബീർ വിളിക്കാനായ്
മണലോട് മണൽക്കാട്ടിൽ
അത്തറിൻ കാറ്റു വന്നു
ഹം തും സ്വലവാത്തും
ഭിഖറുകളെല്ലാം
ഈന്തൽ പനമേലെ
മൂളിടും രാക്കാറ്റുകൾ
ഈണം കൊണ്ടീണം മൂടുകയായി
മക്കാപുരിയെന്നും
പാറിടും രാപ്പാടികൾ
കള്ളിമുൾക്കാടുകൾ കൺതുറന്നൂ
ഖ്വാജാ തിങ്കൾ ഖ്വാജാ
നബിയുടെ മകൾ ഫാത്തിമാ
പെരുന്നാളിനൊരുങ്ങീ മക്കയിൽ