അശ്വതി ശ്രീകാന്ത്
അശോകന്റെയും സോമയുടെയും മകളായി ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ ജനിച്ചു. മുതുകുളം St George HSS, തട്ടക്കുഴ Govt.H.S.S എന്നിവിടങ്ങളിലായിരുന്നു അശ്വതിയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം പാല അൽഫോൻസ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കോട്ടയം മംഗളം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നും എം ബി എയും കരസ്ഥമാക്കി.
റെഡ് എഫ് എമ്മിൽ റേഡിയോ ജോക്കിയായിട്ടാണ് അശ്വതി തന്റെ കരിയർ ആരംഭിയ്ക്കുന്നത്. അതിനുശേഷം ടെലിവിഷൻ മേഖലയിലേയ്ക്ക് ചുവടുവെച്ച അശ്വതി ഫ്ലവേഴ്സ് ടിവി ഉൾപ്പെടെയുള്ള ചാനലുകളിൽ അവതാരകയായി പ്രവർത്തിച്ചു ബ്ലോഗർ കൂടിയായ അശ്വതി ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകളിൽ ധാരാളം ഫോളേവേഴ്സ് ഉള്ള സെലിബ്രിറ്റിയാണ്.
2019 -ൽ പൂഴിക്കടകൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് അശ്വതി ശ്രീകാന്ത് അഭിനയ രംഗത്തേയ്ക്കെത്തുന്നത്. അതിനുശേഷം 2021 -ൽ കുഞ്ഞെൽദോ എന്ന സിനിമയിലും അഭിനയിച്ചു. കുഞ്ഞെൽദോയിൽ രണ്ട് ഗാനങ്ങളും അശ്വതി എഴുതിയിട്ടുണ്ട്.
എഴുത്തുകാരി കൂടിയായ അശ്വതി "ട്ട" ഇല്ലാത്ത മുട്ടൈകൾ, മഴ ഉറുമ്പുകളൂടെ രാജ്യം എന്നീ രണ്ട് പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അശ്വതിയുടെ ഭർത്താവ് ശ്രീകാന്ത്. രണ്ട് മക്കൾ പത്മ, കമല