എ ശാന്തകുമാർ
A Santhakumar
Date of Death:
Wednesday, 16 June, 2021
ശാന്തകുമാർ എ
എഴുതിയ ഗാനങ്ങൾ: 1
കഥ: 2
സംഭാഷണം: 2
തിരക്കഥ: 2
നാടകകൃത്തും സംവിധായകനും സംഗീത - സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ എ ശാന്തകുമാർ എന്ന ശാന്തൻ കോഴിക്കോട് സ്വദേശിയാണ്.
മരം പെയ്യുന്നു, കർക്കടകം, രാച്ചിയമ്മ, കറുത്ത വിധവ, ചരുത ചിലതൊക്കെ മറുന്നുപോയി, കുരുടൻ പൂച്ച എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികൾ.
ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രത്തിന് വേണ്ടി കഥ/തിരക്കഥ/ സംഭാഷണം എന്നിവ എഴുതിയീട്ടുള്ള ഇദ്ദേഹത്തിന് മികച്ച നാടകകൃത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്/അബുദാബി ശക്തി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ദീർഘകാലമായി രക്താർബുദത്തിന് ചികിൽസയിലായിരുന്ന ഇദ്ദേഹം 2021 ജൂൺ 16 ആം തിയതി വൈകീട്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ്
വിടവാങ്ങിയത്.