കണ്ണാരം പൊത്തി കളിക്കുന്ന കാലത്ത്

കണ്ണാരം പൊത്തിക്കളിക്കുന്ന കാലത്ത്
കണ്ണേ നീയെന്റേതായതല്ലേ
കളിവീടു മേഞ്ഞു മയങ്ങുന്ന നേരത്ത്
കരള്‍ പാതി അറിയാതെ കൈമാറീല്ലേ
ഒരുനാളൊരുമിക്കുമെന്ന കിനാവില്‍ 
ഒരുപാടുരാവില്‍ ഉറങ്ങാതിരുന്നില്ലേ
തലയിണത്തുമ്പില്‍ ചുംബനം വിതറി നാം
ചുണ്ടത്തു മധുരം നിറച്ചതല്ലേ

പൂങ്കിനാപ്പുതപ്പില്‍ നീയില്ലെന്നറിഞ്ഞിട്ടും 
പൂമെത്തയെത്ര വാരിപ്പുണര്‍ന്നു നാം (2)
പൂമഴയായി നാം പെയ്തു തോര്‍ന്നില്ലേ
പൂമരമായ് നാം പൂത്തുലഞ്ഞില്ലേ (2)
(കണ്ണാരം.... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannaram Pothi