സരസ ശൃംഗാരമേ

സരസ ശൃംഗാരമേ രതിലയ മധുരസങ്കല്പമേ
രസിത വെണ്മണിയിൽ അനഘകല്പനകൾ
അമൃതവാഹിനികളൊഴുകി നിർവൃതിതൻ
ധനിസ ധനിസ...
(സരസ ശൃംഗാരമേ...)

പഞ്ചബാണന്റെ നൃത്തചിത്രങ്ങൾ
കൊത്തി വെച്ചു കവി
കാമകേളിക്ക് കാവ്യകൽഹാര
ശയ്യ തീർത്തു കവി
ധനിസ ധനിസ...
സരസ ശൃംഗാരമേ രതിലയ മധുരസങ്കല്പമേ

പുല്ലാങ്കുഴലോ പൂങ്കുയിലോ
പ്രേമഗാനം പാടി മുളങ്കാട്ടിൽ
മേലെ മലയിൽ മൂവന്തി
മഞ്ഞലയാൽ ചാർത്തി മന്ത്രകോടി
സ്വപ്നഗാനം പാടി പെൺകിടാവേ വാ
പുഷ്യരാഗം ചൂടി പൂനിലാവേ വാ
പൂവേ നിനക്കായ് തുറന്നു വെച്ചു
ഞാനെൻ മനസ്സിലെ അൾത്താര
പുല്ലാങ്കുഴലോ പൂങ്കുയിലോ
പ്രേമഗാനം പാടി മുളങ്കാട്ടിൽ

പൈങ്കിളി പോലൊരു മൊഞ്ചത്തി
പാതിരനേരം വന്നെത്തി
അത്തറുപൂശിയ പട്ടുറുമാലിൽ
ഖൽബുകൾ ഞങ്ങൾ കൈമാറി
ഇന്നു നടക്കും നിക്കാഹ്
നാളെ നടക്കും നിക്കാഹ്
എന്ന കിനാവും കണ്ടു കൊണ്ട്
കാത്ത് ഞങ്ങളിരിപ്പാണ്

ആ....
മേനിയാകെ പൊന്നാണ്
ഖൽബിലാകെ കനവാണ്
അടിമുടി മലരടി വരയുമിഴഞ്ഞ്
മണിയറ പൂകി മണവാട്ടി
മലർമിഴിയിണയിൽ കവിത വിരിഞ്ഞ്
കുളിരല ചൂടി മണവാട്ടി
ആശകളായിരം ആയിരം ഖൽബിൽ നിറഞ്ഞ്
മറിമാന്മിഴി നിന്നോർമ്മകൾ തീയായ് പടർന്ന്
എന്നെന്നും സ്വപ്നത്തിൽ ചേരും നിന്നിൽ ഞാൻ
(പൈങ്കിളി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sarasa sringarame

Additional Info

Year: 
1987

അനുബന്ധവർത്തമാനം