വൈശാഖസന്ധ്യേ - M
വൈശാഖസന്ധ്യേ നിന്‍ ചുണ്ടിലെന്തേ
അരുമസഖിതന്‍ അധരകാന്തിയോ
ഓമനേ പറയൂ നീ
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ
വൈശാഖസന്ധ്യേ നിന്‍ ചുണ്ടിലെന്തേ
അരുമസഖിതന്‍ അധരകാന്തിയോ
ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നൂ
ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നൂ
മൂകമാം എന്‍ മനസ്സില്‍ ഗാനമായ് നീ ഉണര്‍ന്നു
മൂകമാം എന്‍ മനസ്സില്‍ ഗാനമായ് നീ ഉണര്‍ന്നു
ഹൃദയ മൃദുല തന്ത്രിയേന്തി ദേവാമൃതം
വൈശാഖസന്ധ്യേ നിന്‍ ചുണ്ടിലെന്തേ
അരുമസഖിതന്‍ അധരകാന്തിയോ
മലരിതളില്‍ മണിശലഭം വീണു മയങ്ങി
രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങി
മലരിതളില്‍ മണിശലഭം വീണു മയങ്ങി
രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങി
നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കി
നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കി
പുളക മുകുളമേന്തി രാഗവൃന്ദാവനം
വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
അരുമസഖിതന്‍ അധരകാന്തിയോ
ഓമനേ പറയൂ നീ
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ
വൈശാഖസന്ധ്യേ നിന്‍ ചുണ്ടിലെന്തേ
അരുമസഖിതന്‍ അധരകാന്തിയോ