പതിയെ ഇതൾ
പതിയേ ഇതൾ വിടരും...
മൃദു പനിനീർ മലരോ....
നമ്മിൽ വളരും...ഈ സ്നേഹം
പതിവായ് കാതിൽ വീഴും ഋതുസംഗീതങ്ങളോ....
അറിയാതലിയും.... നിൻ സ്നേഹം....
അരികിൽ വരികിൽ ഉയിരിൽ ഉണരുമായിരം അഭിലാഷമധുരം
എത്ര സുഖകരം.....
സരസ മൊഴികളരുളും...ഹർഷ വർഷങ്ങൾ
ഇരുനെഞ്ചിൽ ചേർക്കുന്ന മോഹരാഗങ്ങൾ
പതിയേ ഇതൾ വിടരും...
മൃദു പനിനീർ മലരോ....
നമ്മിൽ വളരും...ഈ സ്നേഹം
മിഴികളിലൂറി നിൽക്കും
പ്രിയകര ഭാവങ്ങളും....
ചിരിയായ് ചിതറും കളിവാക്കും
നിഴലുകൾ മെഴുകിയൊരീ....
വഴികളിൽ നാമലയും
ഓരോ.... വാക്കും കാതോർക്കും...
നിമിഷ വേഗമിഴയും ഈ.. വിജനവീഥിയിൽ
ഹൃദയങ്ങളണയും ഒരു മോഹബിന്ദുവിൽ
മലരരു വിരിയും വനിയിൽ....
അലയും ശലഭമായ്....
ഹൃദയങ്ങൾ തേടും പരാഗ സൗരഭം...
പതിയേ ഇതൾ വിടരും....
മൃദു പനിനീർ മലരോ
നമ്മിൽ വളരും ഈ...സ്നേഹം
ആ.... ആഹാഹാഹാ....
അനുദിനമുണരുമോരോ..
സുരഭില കാമനയും....
താനേ വിടരും...ഭാവനയും...
അനുപദ മറിയുമോരോ തരളിത ലാളനയും
മെല്ലേ... ഉണർത്തും മാനസവും..
അരുണകിരണമുതിരും അരിയ പുലരിയും
മഴവില്ലു തീർക്കുന്ന സായം സന്ധ്യയും
നീർത്തുമഴകു നുകരാം...
ഒരു പാട്ടു മൂളിയൊഴുകാം....
മനസ്സാകെ നിറയും ആനന്ദ ലഹരിയിൽ..
(പതിയെ കാതിൽ.. )