മലരിന്റെ മണമുള്ള രാത്രി
മലരിന്റെ മണമുള്ള രാത്രി
മാസ്മര ലയമുള്ള രാത്രി
കന്യകമാരേ കളയ്ുതിനിയും
പൊന്നിലും വിലയുള്ള രാത്രി (മലരിന്റെ..)
സ്വർഗ്ഗീയ സൌന്ദര്യം തുളുമ്പുന്ന രാവിൽ
സ്വപ്നം കണ്ടുറങ്ങുവാനെന്തു സുഖം
എന്തു സുഖം എന്തു സുഖം
ഭാവിവരനെ തലയിണയാക്കുന്ന
ഭാവന വിടരുമ്പോഴെന്തു രസം എന്തു രസം
ഹായ്...ഹായ്... (മലരിന്റെ..)
പൂജക്കെടുക്കാത്ത പൂക്കളെ പോൽ നിങ്ങൾ
ഭൂമിയിൽ വാടിക്കൊഴിയരുതേ
കൊഴിയരുതേ കൊഴിയരുതെ
പ്രേമകലയിൽ ബിരുദം നേടാതെ
കോമള യൌവനം തുലയ്ക്കരുതേ
ഹായ് ..ഹായ് (മലരിന്റെ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Malarinte Manamulla Raathri
Additional Info
ഗാനശാഖ: