മിഴിമുനകൊണ്ടു മയക്കി
മിഴിമുനകൊണ്ടു മയക്കി നാഭിയാകും
കുഴിയിലുരുട്ടി മറിപ്പതിനൊരുങ്ങി
കിഴിയുമെടുത്തു വരുന്ന മങ്കമാർതൻ
വഴികളിലിട്ടു വലയ്ക്കൊലാ
മഹേശാ...മഹേശാ...
തലമുടി കോതി മുടിഞ്ഞു തക്കയിട്ട
കൊല മദയാന കുലുങ്ങിവന്നു
കൊമ്പും തലയും ഉയർത്തി വിയർത്തിൽ
നോക്കി നിൽക്കും മുലകളുമെന്നെ വലയ്ക്കൊലാ
മഹേശാ...മഹേശാ...
കുരുവുകൾപോലെ കുരുത്തു മാറിടത്തിൽ
കരളു പറിപ്പതിനങ്ങു കച്ചകെട്ടി
തരമതുനോക്കി വരുന്ന തീവിലയ്‌ക്കി-
നൊരു കുറിപോലും അയയ്‌ക്കൊലാ
മഹേശാ....മഹേശാ....
മഹേശാ....മഹേശാ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mizhimuna kondu mayakki
Additional Info
Year:
1986
ഗാനശാഖ: