ശിവശങ്കര ശര്‍വ്വശരണ്യവിഭോ
ശിവശങ്കര ശര്‍വ്വശരണ്യവിഭോ
ഭവസങ്കടനാശന പാഹി ശിവ
കവി സന്തതി സന്തതവും തൊഴുമെന്‍
നവനാടകമാടുമരുംപൊരുളേ
(ശിവശങ്കര...)
പൊരുളെന്നുമുടമ്പൊടു മക്കളുയിര്‍-
ത്തിരളെന്നുമിതൊക്കെയനര്‍ത്ഥകരം
കരളിന്നു കളഞ്ഞു കരുംകടലില്‍
പുരളാതെ പൊതിഞ്ഞു പിടിപ്പതു നീ
(പൊരുളെന്നു...)
പിടിപെട്ടു പുരണ്ടു മറിഞ്ഞു പിണ-
ക്കുടിയില്‍ കുടികൊണ്ടു ഗുണങ്ങളൊടും
കുടി കൊണ്ടു കുടിക്കുമരുംകുടിനീരടി
തട്ടിയകത്തു നിറഞ്ഞിരി നീ
(പിടിപെട്ടു...)
ഗളമുണ്ടു കറുത്തതു നീ ഗരളം
കളമുണ്ടതു കൊണ്ടു കൃപാനിധിയേ
കളമുണ്ടൊരു കൊണ്ടലൊടൊത്ത കടല്‍-
ക്കളവുണ്ടൊരു സീമ നിനക്കുനഹി
(ഗളമുണ്ടു...)
കനിവെന്നിലിരുത്തിയനംഗരസ-
ക്കനി തട്ടിയെറിഞ്ഞു കരം കഴുകി
കനിമുക്തി പഴുത്തു ചൊരിഞ്ഞൊഴുകും
കനകക്കൊടിയേ കഴലേകുക നീ
(ശിവശങ്കര...)
ശിവശങ്കരാ... ശിവശങ്കരാ...
ശിവശങ്കരാ... ശിവശങ്കരാ...
ശിവശങ്കരാ ശിവശങ്കരാ
ശിവശങ്കരാ ശിവശങ്കരാ