ഓർക്കുന്നു ഞാനാ ദിനാന്തം
ധിരനാ.... ആ.....
ഓർക്കുന്നു ഞാനാ ദിനാന്തം...
ഹേമന്ത സായാഹ്‌നരാഗം...
ഓർക്കുന്നു ഞാനാ ദിനാന്തം...
ഹേമന്ത സായാഹ്‌നരാഗം...
ആ... ആഴക്കടൽ നീലം നീന്തുമാ കൺകളിൽ...
ആത്മാവിനാഴങ്ങൾ ഞാൻ കണ്ട നേരം...
പറയുക വയ്യതിൻ വിരഹ വിഷാദം...
തരളിത യൗവ്വന ഭാവനകൾ...
എഴുതിയ ജീവിത മുഖമൊഴികൾ...
മറവിയിൽ മാഞ്ഞൊരു കാലടികൾ...
വഴിയിലുണർത്തിടുമീരടികൾ...
ഇനിയുമതോർക്കുവതെന്തിന് ഞാൻ...
കാർമുകിലാൽ മെല്ലെ വാതിലു ചാരീ...
പാതിരാ പൂന്തിങ്കൾ പോവതു പോലേ...
കാതര നീയെന്റെ കൺകളിൽ മായ്‌കേ...
കാതങ്ങൾ ഞാനെത്ര താണ്ടിയെൻ തോഴീ...
മായികമാമൊരു സൗരഭമായ്...
മാനസ മൺവീണാ മന്ത്രണമായ്...
വരുമോ.. ഇതിലേ... പ്രണയാതുരമായ്...
ഹൃദയം പിടയും നിറസന്ധ്യകളിൽ...
തരളിത യൗവ്വന ഭാവനകൾ...
എഴുതിയ ജീവിത മുഖമൊഴികൾ...
മറവിയിൽ മാഞ്ഞൊരു കാലടികൾ...
വഴിയിലുണർത്തിടുമീരടികൾ...
ഇനിയുമതോർക്കുവതെന്തിന് ഞാൻ...
ഓ... കാത്തിരിപ്പിൻ പാടം വേനലിൽ നീറി...
പൂവണി താഴ്‌വര പാഴില മൂടി...
ആ... ആയിരമേകാന്തരാവുകൾ മൂകം...
ആരുമേയോരാതെ തേങ്ങലിൽ മുങ്ങി...
കാറ്റിൽ വീഴാതെ ആളുകയോ...
കാലങ്ങളായുള്ളിൻ കൈത്തിരി നീ...
തരുമോ കണിയായ് പനിനീർ വദനം...
കുളിരിൽ കുതിരും പുലർവേളകളിൽ...
ഓർക്കുന്നു ഞാനാ ദിനാന്തം...
ഹേമന്ത സായാഹ്‌നരാഗം...
ഓർക്കുന്നു ഞാനാ ദിനാന്തം...
ഹേമന്ത സായാഹ്‌നരാഗം...
ആ... ആഴക്കടൽ നീലം നീന്തുമാ കൺകളിൽ...
ആത്മാവിനാഴങ്ങൾ ഞാൻ കണ്ട നേരം...
പറയുക വയ്യതിൻ വിരഹ വിഷാദം...
തരളിത യൗവ്വന ഭാവനകൾ...
എഴുതിയ ജീവിത മുഖമൊഴികൾ...
മറവിയിൽ മാഞ്ഞൊരു കാലടികൾ...
വഴിയിലുണർത്തിടുമീരടികൾ...
ഇനിയുമതോർക്കുവതെന്തിന് ഞാൻ...
തരളിത യൗവ്വന ഭാവനകൾ...
എഴുതിയ ജീവിത മുഖമൊഴികൾ...
മറവിയിൽ മാഞ്ഞൊരു കാലടികൾ...
വഴിയിലുണർത്തിടുമീരടികൾ...
ഇനിയുമതോർക്കുവതെന്തിന് ഞാൻ...