ജാഗ്രത ജാഗ്രത ജാഡകളേ
ജാഗ്രത ജാഗ്രത ജാഡകളേ
ജാലവിരുന്നിനു പോയവരേ
ഒരു മെയ്ക്കൊതിയോ ഒരു കൈച്ചതിയോ
ശരവേഗതയീഗതിയോ
ജാഗ്രത ജാഗ്രത ജാഡകളേ
ഊരും പേരും ഇല്ലാത്തോരോ ഇരുവരും ...ഏഹേ
ഊടും പാവും തമ്മിൽ നെയ്താൽ ഗുരുതരം
ഈ പോരിൽ ഏതോ തീവെയിൽ
കാലങ്ങൾ എന്നും കോലങ്ങൾ
കയ്യാമം വെയ്ക്കും പയ്യാരം
അയ്യയ്യോ എല്ലാം പൊയ്യല്ലോ (ജാഗ്രത)
കാരച്ചട്ടിക്കുള്ളിൽ പൊട്ടും കടുകിനും ...ഏഹേഹേ ...
ചോരച്ചുട്ടിപ്പൊട്ടും നെറ്റീലണിയണോ
പൂപ്പാടം തോൽക്കും യാമങ്ങൾ
ചേക്കേറും നോവിൻ തീരങ്ങൾ
ചെമ്മാനം ആടും അമ്മാനം
എന്നാലും നേടും സമ്മാനം (ജാഗ്രത)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Jagratha Jagratha Jadakale
Additional Info
Year:
1995
ഗാനശാഖ: