ശങ്കരന്റെ കഴുത്തിലിരുന്നൊരു ശംഖുവരയൻ ചോദിച്ചു

ആ...
ശങ്കരന്റെ കഴുത്തിലിരുന്നൊരു ശംഖുവരയൻ ചോദിച്ചു ശിവ--
ശങ്കരന്റെ കഴുത്തിലിരുന്നൊരു ശംഖുവരയൻ ചോദിച്ചു  
മഹാവിഷ്ണുവിനെ വഹിച്ചു നടക്കും മകനേ ഗരുഡാ സുഖമാണോ
ബമ്പം ബമ്പം

കവി കണ്ണദാസനൊരിക്കൽ മൊഴിഞ്ഞൊരു ഗാനശകലം കേട്ടോ നീ
ഇരിക്കുമിടത്തിൽ ഇരുന്നാലെന്നും മകളേ അഖിലം സുഖമാകും
ബമ്പം ബമ്പം

ചെന്താമരയുടെ മുറമണവാളൻ ചെന്തീക്കതിരവനെന്നും
ചെന്തീക്കതിരവനെന്നും  
അന്തിയിലവളുടെ കടവിലിറങ്ങും
ചന്തം കണ്ടു മയങ്ങും അവരൊരു കുങ്കുമ തിലകം ചാർത്തും
പന്തവുമേന്തി പാതിരനേരം പനിമതികലയാമുഡുരാജൻ
പന്തവുമേന്തി പാതിരനേരം പനിമതികലയാമുഡുരാജൻ  
അമ്പിളിയാമ്പലിനെപ്പുണരാനൊരു മഞ്ചലിലവിടെയിറങ്ങും 
ഒരു മഞ്ചലിലവിടെയിറങ്ങും
അവരങ്ങനെ തന്നെയുറങ്ങും   (ശങ്കരന്റെ)

ചിത്രാംഗദ ജലകളികളിൽ ജനനീ കണ്ഠം പരശുവരിഞ്ഞൂ...
കണ്ഠം പരശുവരിഞ്ഞൂ
കുന്തിയിലരുണനൊരുണ്ണി പിറന്നൂ
കർണ്ണൻ സൂര്യകുമാരൻ അതിരഥ നന്ദനനായി വളർന്നൂ
ചക്കിയുമേതൊ ചങ്കരനെന്നും ചടുകുടു വിളയാടിടുമെന്നോ
ഇത്തിരിയിത്തിളു പോലൊരു മേനക
ചക്കരവടിവിൽ ജനിച്ചൂ ഒരു ചക്കര വടിവിൽ ജനിച്ചൂ
അതോ ചക്കിനു വെച്ചതു കൊണ്ടോ

കണ്ണദാസനൊരിക്കൽ മൊഴിഞ്ഞൊരു ഗാനശകലം കേട്ടോ നീ
ബമ്പം  ബമ്പം
കണ്ണദാസനൊരിക്കൽ മൊഴിഞ്ഞൊരു ഗാനശകലം കേട്ടോ നീ  
ഇരിക്കുമിടത്തിൽ ഇരുന്നാലെന്നും മകളേ അഖിലം സുഖമാകും
ശങ്കരന്റെ കഴുത്തിലിരുന്നൊരു ശംഖുവരയൻ ചോദിച്ചു   
മഹാവിഷ്ണുവിനെ വഹിച്ചു നടക്കും മകനേ ഗരുഡാ സുഖമാണോ  

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sankarante Kazhuthil

Additional Info

Year: 
1995

അനുബന്ധവർത്തമാനം