മുൾക്കൂടിനുള്ളിൽ - M

മുൾക്കുടിനുള്ളിൽ നിന്നേതോ
മൂവന്തിയിൽ പൂത്ത പൂവേ
കരിനീലമഴമേഘമറയിൽ
കിനിയുന്ന കനിവിന്റെ അമൃതേ
പൂജാരിയില്ലാത്ത പൂമനയിൽ
പൂവമ്പനാമെന്റെ പൂങ്കൊടിയെ
വരമഞ്ഞൾ തിലകങ്ങൾ ഇനി നാമണിയും
മുൾക്കുടിനുള്ളിൽ നിന്നേതോ
മൂവന്തിയിൽ പൂത്ത പൂവേ

മഞ്ഞിന്റെ കുഞ്ഞിന്റെ മിഴിനീരിൽ 
മഴനീരിൽ മാനം മറന്നമ്മ തേങ്ങും
ചിതറിയമഴക്കാറിനുള്ളിലും 
വിധിയുടെ നിധി ശേഖരങ്ങളോ
മൈനക്കുരുവീ വാ വാ
മനസ്സിലെ അറയിൽ മധുവിധു നിഴലിൽ
നുഴയുക നിനവേ നുകരുക കനവേ
ദൂരേ നീ ചായൂ നിലാവേ
മുൾക്കുടിനുള്ളിൽ നിന്നേതോ
മൂവന്തിയിൽ പൂത്ത പൂവേ

കാറ്റിന്റെ കൈ വന്നു തഴുകുന്ന 
കവിളിന്റെ ഓരം തലോടുന്ന രാവിൽ
രതിയുടെ കളിവീണ മീട്ടുവാൻ 
മതികല അലിയുന്ന വേളയിൽ
മേളക്കുതിരേ വ വാ
നിറപറ ചൊരിയും നിളജലമുതിരും
പുലരികളണിയും പുതിയൊരു കടവിൽ പൂന്തോണിയ* കിനാവേ

മുൾക്കുടിനുള്ളിൽ നിന്നേതോ
മൂവന്തിയിൽ പൂത്ത പൂവേ
കരിനീലമഴമേഘമറയിൽ
കിനിയുന്ന കനിവിന്റെ അമൃതേ
പൂജാരിയില്ലാത്ത പൂമനയിൽ
പൂവമ്പനാമെന്റെ പൂങ്കൊടിയെ
വരമഞ്ഞൾ തിലകങ്ങൾ ഇനി നാമണിയും
മുൾക്കുടിനുള്ളിൽ നിന്നേതോ
മൂവന്തിയിൽ പൂത്ത പൂവേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mulkkoodinullil - M

Additional Info

Year: 
1995

അനുബന്ധവർത്തമാനം