ചാഞ്ചക്കം കടലില്‍
ചാഞ്ചക്കം കടലില്‍ ചാകരക്കൊയ്ത്ത്
പടിഞ്ഞാറന്‍ പാടത്ത് പവിഴത്തിന് തൂമുത്ത്
കടലമ്മ കാഴ്ചവെച്ച പൊന്മുത്ത്
ആഴിയില്‍ പൊട്ടിമുളച്ച പൊന്‍വിത്ത്
പോകാം വാരി വാരി വള്ളം നിറയെ മൂടീടാം
ചാഞ്ചക്കം കടലില്‍ ചാകരക്കൊയ്ത്ത്
പടിഞ്ഞാറന്‍ പാടത്ത് പവിഴത്തിന് തൂമുത്ത്
കോരുവല കൊളുത്തുവല
കൊണ്ടുവായോ പൊണ്ണാളേ
ദൂരേയതാ ചാകരപൊന്തി
തിരുവോണം വന്നല്ലോ പൊരുന്നാളും വന്നല്ലോ
തിരമാലകള്‍ തുള്ളും വയലേലയില്‍ പോയി
വേഗം ആഴി നീട്ടും സ്വര്‍ണ്ണം നിറയേ വാരീടാം
ചാഞ്ചക്കം കടലില്‍ ചാകരക്കൊയ്ത്ത്
പടിഞ്ഞാറന്‍ പാടത്ത് പവിഴത്തിന് തൂമുത്ത്
പുന്നപ്പറ വലിയവള്ളം പുറംകടലില്‍ പോകയാണേ
കന്നിപ്പെണ്ണേ തണ്ണീര്‍ കൊണ്ടു വാ
പൊതിച്ചോറു കൊണ്ടു വാ
പൊതിച്ചോടിക്കൊണ്ടു വാ
വായോ തോണിക്കള്ളനോളാണല്ലോ പോയല്ലോ
ഏലേലേലോ ഐലേസാ
ഏലേലേലോ ഐലേസാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chanchakkam kadalil
Additional Info
Year:
1994
ഗാനശാഖ: