ഇല്ലിക്കാട്ടിൽ നിന്നും

 

ഇല്ലിക്കാട്ടില്‍നിന്നും പുള്ളിക്കുയില്‍ ചോദിച്ചു (2)
പള്ളിക്കെട്ടു നടത്തേണ്ടേ കല്യാണത്താലി വേണ്ടേ
കസവുള്ള മന്ത്രകോടി വേണ്ടേ
കണ്ണും പോത്തി കണ്ണും പൊത്തിക്കളിക്കാതെ
ഇല്ലിക്കാട്ടില്‍നിന്നും പുള്ളിക്കുയില്‍ ചോദിച്ചു

വേണം വേണം കല്യാണം വേണം ക്ഷണമെല്ലാര്‍ക്കും കൊടുക്കേണം
പാട്ടും വേണം പക്കമേളം വേണം എന്‍റെ കൂട്ടക്കാര്‍ ചുറ്റും വേണം
മാലോകര്‍ പിരിഞ്ഞാല്‍ മണിയറയ്ക്കുള്ളില്‍ മലര്‍മെത്ത പൂകേണം
ഇരുമെയ്യാണേലും ഉയിരുകള്‍ രണ്ടും ഉരുകിയൊന്നാകേണം
നീ ചൊല്ലവും ആരോടും പോയി ചൊല്ലാക്കുയിലാളേ
അരുതരുതേ അരുതരുതേ
(ഇല്ലിക്കാട്ടില്‍നിന്നും......)

കണ്ണും കണ്ണും കളിച്ചുണ്ടും ചുണ്ടും പുത്തന്‍ കഥയൊന്നു പറയേണം
കാലം വൈകും മുമ്പേ കടലിന്‍റെ തീരത്തു കുടിലൊന്നു തീര്‍ക്കേണം
വലയും വേണം കൊച്ചു വള്ളം വേണം നാളെ കടലൊന്നു കൊയ്യാനായി
കാലം ചെല്ലുമ്പോള്‍ താലോലം പാടാന്‍ കണ്മണിയൊന്നു വേണം
നീ ചൊല്ലവും തന്‍റേടം പോയി ചെല്ലക്കുയിലാളേ
അരുതരുതേ അരുതരുതേ
(ഇല്ലിക്കാട്ടില്‍നിന്നും......)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Illikkattil Ninnum

Additional Info

Year: 
1994

അനുബന്ധവർത്തമാനം