സുരേഷ് ചന്ദ്ര മേനോൻ
മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് സുരേഷ് ചന്ദ്ര മേനോൻ ജനിച്ചത്. ഛായാഗ്രഹണ സഹായിയായിട്ടാണ് അദ്ദേഹം സിനിമാരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. 1993 - ൽ പുതിയമുഖം എന്ന തമിഴ് സിനിമ സംവിധാനം ചെയ്യുകയും അതിൽ നായകനായി അഭിനയിക്കുകയും ചെയ്തുകൊണ്ട് സുരേഷ് ശ്രദ്ധിക്കപ്പെട്ടു. 1994 -ൽ പാസമലർഗൾ എന്ന ഒരു തമിഴ് ചിത്രം കൂടി അദ്ദേഹം സംവിധാനം ചെയ്തു.
2017 -ൽ സോളോ എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ചന്ദ്ര മേനോൻ മലയാള സിനിമയിലേയ്ക്കെത്തുന്നത്. അതിനുശേഷം ലൂസിഫർ, ഓളം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി പതിനഞ്ചിലധികം ചിത്രങ്ങളിൽ സുരേഷ് അഭിനയിച്ചു സിനിമകൾക്ക് പുറമേ നിരവധി പരസ്യ ചിത്രങ്ങളും ഡോക്യുമെന്റ്രികളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. തമിഴ് ടെലിവിഷൻ സീരിയലുകൾ സംവിധാനം ചെയ്യുകയും അവയിൽ അഭിനയ്ക്കുകയും ചെയ്തിരുന്നു. ഹിന്ദി സിനിമകളിൽ എക്സിക്യുട്ടീവ് പ്രൊഡ്യൂസറായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.