ആരോമല്‍ നീ അഭിലാഷം നീ

ആരോമല്‍ നീ അഭിലാഷം നീ ആര്യേയെന്നുയിരാണു നീ
ആനന്ദ വാസന്തമായി
എന്നില് വിരിയുന്നു നീ
ആരോമല്‍ നീ

ഏതോ കിനാവിന്‍ ഓളങ്ങള്‍ വീശി
അരികിൽ നീയെത്തുമ്പോള്‍
ആത്മാവിലാരാമം പൂത്താലമേന്തി
എൻ ജന്മസാഫല്യമേ
(ഏതോ കിനാവിന്‍)

ചാര്‍ത്തുന്നു പീലികള്‍ എന്നുള്ളവും
നിന്നാലെന്‍ ജീവിതവും
ദേഹങ്ങള്‍ ഒന്നല്ലയോ
മോഹങ്ങളൊന്നല്ലയോ
(ആരോമല്‍ നീ...)

ചേതോനിലാവില്‍ വെണ്‍തൂവല്‍ നീട്ടി
നീ മുന്നില്‍ നില്‍ക്കുമ്പോള്‍
നാദങ്ങളാകുന്നു ഈടാര്‍ന്ന മൗനം
എന്‍ സൗമ്യസാരള്യമേ
(ചേതോനിലാവില്‍...)

പൂക്കുന്നു ദീപങ്ങള്‍ എന്നുള്ളിലും
നീവാഴും ഈ വീടിതില്‍
എന്‍ പ്രാണനായ് ഈ റാണി നീ
ജന്മങ്ങള്‍ തോറും വരൂ
(ആരോമല്‍ നീ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Aromal nee abhilasham nee

Additional Info

Year: 
1985

അനുബന്ധവർത്തമാനം