തക്കാളിക്കവിളത്ത്

തക്കാളിക്കവിളത്ത് താമരവിരിയണ
ചേലൊരു നാണം
മുത്തൊലും ചെല്ലച്ചുണ്ടില്‍ മാരനു മൂളാൻ വേണ്ടിയൊരീണം
സുവര്‍ക്കത്തില്‍ വിരിയണ പൂവല്ലെ പെണ്ണ്
മലക്കുകള്‍ വളര്‍ത്തണ കിളിയല്ലേ പെണ്ണ്
ഏഴാം ബഹറിലെ ഹൂറിയീ മണവാട്ടിപ്പെണ്ണ്
(തക്കാളിക്കവിളത്ത്...)

മനസ്സു പറയിണ്...
മനസ്സു പറയിണ് മധുരമധുരം
മിഴികള്‍ മൊഴിയണ്...
മിണ്ടല്ലേ മിണ്ടല്ലേ
വിരലില്‍ വിളയിണ് പുതിയ താളം
മൊഴിയില്‍ തുളുമ്പണ് മോയിന്റെ ഈണം
(തക്കാളിക്കവിളത്ത്...)

മണിയറയിലിവള്‍...
മണിയറയിലിവള്‍ മയക്കംനടിക്കും
മണിക്കിനാവിലിവള്‍ വിരുന്നു കൊടുക്കും
മലര്‍ക്കെ തുറക്കിണ മനസ്സിലൊടുക്കം
വാരിപ്പുരട്ടിണ മസ്കയും മണക്കും
(തക്കാളിക്കവിളത്ത്...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thakkaalikkavilathu

Additional Info

Year: 
1985

അനുബന്ധവർത്തമാനം