സ്നേഹബന്ധമേ ഹൃദയശാഖിയിൽ
സ്നേഹബന്ധമേ ഹൃദയശാഖിയിൽ
കൂടു കൂട്ടുമോ നീ സ്വർഗ്ഗ ശാരികേ
(സ്നേഹബന്ധമേ..)
മാനസമാകും തന്ത്രികളിൽ നിൻ
കരപരിലാളനയിൽ
ഒഴുകുന്നു സ്വർഗീയ സംഗീതധാരകൾ
(സ്നേഹബന്ധമേ..)
പൂക്കൾ പൊന്നിൻ താലമെടുക്കും
ജീവിതവാടികളിൽ
മേദിനി നിന്നെ സുരഭിലയാക്കും
(സ്നേഹബന്ധമേ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Snehabandhame
Additional Info
Year:
1984
ഗാനശാഖ: