ആദിബ്രഹ്മമുണർന്നു

 

ആദിബ്രഹ്മമുണര്‍ന്നു വിണ്ണില്‍
ആദിനാദമുയര്‍ന്നു സുരഗീതമായ് സംഗീതമായ്
കാലമുണര്‍ന്നൊരു നേരം
ആദിതാളമുതിര്‍ന്നൊരു നേരം

സഗസ നിസനി പനിപ മപമ ഗമപനി
പ്രണയം ചൊല്ലും ചൊടിയില്‍ വിരിയും ഗാനം
നടനം ചെയ്യും നടയില്‍ നിറയും താളം
ഹിമഗിരിയരുണിമ ചൂടി
സുരഭില സരസിജ സൂനം
രജത മൃദു കിരണ അരുണരഥ ചലനം
രജത മൃദു കിരണ അരുണരഥ ചലന ഘോഷം
തുടിയില്‍ വിടരും അമൃത മധുരസംഗീതം

അധരം തേടും മിഴികള്‍ പറയും ദാഹം
വദനം പൂക്കും ഹൃദയം പാടും മോഹം
അസുലഭരതിലയ ലാസ്യം
അനുഭവതരളിത ഗാത്രം
ഇടറും പദകമല നടന ദ്രുതചലനം
ഇടറും പദകമല നടന ദ്രുതചലനമേളം
ശ്രുതികള്‍ പാടും പ്രകൃതിപുരുഷ സംയോഗം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aadibrahmamunarnnu

Additional Info

അനുബന്ധവർത്തമാനം